University News
തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല ഫാക്കൽറ്റീസിലേക്ക് ബന്ധപ്പെട്ട പഠന ബോർഡുകളിൽ നിന്നും രണ്ട് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായുള്ള നോട്ടിഫിക്കേഷൻ 10012025ലെ കേരള ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷൻ സർവകലാശാല നോട്ടിസ് ബോർഡിലും വെബ്സൈറ്റിലെ ‘ഇലക്‌ഷൻ’ എന്ന ലിങ്കിലും ലഭ്യമാണ്.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംപിഇഎസ്‌ (സിബിസിഎസ്എസ് റെഗുലർ), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 14 മുതൽ 16 വരെയും പിഴയോടു കൂടെ 17 വരെയും അപേക്ഷിക്കാം.

പരിഷ്‌ക്കരിച്ച ടൈംടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംബിഎ/ എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്‍ററി), നവംബർ 2024 പരീക്ഷയുടെ പരിഷ്‌ക്കരിച്ച ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എംഎ/എംഎസ്‌സി./എംബിഎ/എംഎൽ ഐഎസ്‌സി/എംസിഎ/എൽഎൽഎം/ എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ്. റെഗുലർ / സപ്ലിമെന്‍ററി), നവംബർ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുനർ മൂല്യ നിർണയ ഫലം

മൂന്നാം സെമസ്റ്റർ എംഎ/എംഎസ്‌സി/എംകോം ഡിഗ്രി (സപ്ലിമെന്‍റ്റി /മേഴ്‌സി ചാൻസ് ) ഒക്ടോബർ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.