അസിസ്റ്റന്‍റ് പ്രഫസർ: നിയമനം
കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാന ത്തിൽ അസിസ്റ്റന്‍റ് പ്രഫസറെ നിയമിക്കുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള തത്പര രായ ഉദ്യോഗാർഥികൾ18 രാവിലെ10:30ന് ഇന്‍റർവ്യൂവിന് ഹാജരാകണം. ഫോൺ: 8921288025, 9526900114.
എംഫിൽ ഇംഗ്ലീഷ് : പുനഃപരീക്ഷ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംഫിൽ ഇംഗ്ലീഷ് (2005 അഡ്മിഷൻ), നവംബർ 2008 പരീക്ഷയുടെ റിസേർച്ച് മെത്തോഡോളജി ആൻഡ് ഏരിയ ഓഫ് സ്പെഷലൈസേഷൻ ഇൻ ക്രിട്ടിക്കൽ സ്റ്റഡീസ് ഇൻ മോഹിനിയാട്ടത്തിന്‍റെ പുനഃപരീക്ഷ 19 ന് നടത്തും.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലേയും, സെൻററുകളിലേയും മൂന്നാംസെമസ്റ്റർ എംസിഎ ഡിഗ്രി (റെഗുലർ/സപ്ലിമെൻററി), നവംബർ 2024 പ്രായോഗിക പരീക്ഷകൾ ഡിസംബർ 13 മുതൽ 31വരെ അതാത് കോളജുകളിൽ നടക്കുന്നു. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പുനർമൂല്യനിർണയ ഫലം
പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാല്, എട്ട് സെമസ്റ്റർ ബിഎ എൽഎൽബി (മേയ് 2024), മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ എൽഎൽബി (മേയ് 2024) എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾ
22.01.2025 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ബിരുദം (സപ്ലിമെന്‍ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ/സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയോടു കൂടി രജിസ്റ്റർ ചെയ്യാനുള്ള തീയതി ഡിസംബർ 12 വരെ ദീർഘിപ്പിച്ചു. സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (20202022 അഡ്മിഷൻ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷാ ഫോറത്തിന്‍റെ പ്രിന്‍റൗട്ടും ഫീ രശീതിയും 14ന് വൈകുന്നേരം അഞ്ചിനു മുമ്പായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.