University News
അസിസ്റ്റന്‍റ് പ്രഫസർ: നിയമനം
കണ്ണൂർ സർവകലാശാലയുടെ ധർമശാല ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, മലയാളം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രഫസറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 10 ന് രാവിലെ 10 ന് ധർമശാല കാമ്പസിൽ ഇന്‍റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 9947988890.

ഫിനാൻസ് ഓഫീസർ: നിയമനം

കണ്ണൂർ സർവകലാശാല ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് നേരിട്ട് / കേന്ദ്രസംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള പുനർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. (www.kannuruniversity.ac.in) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23 ആണ്.

പുനർ മൂല്യനിർണയ ഫലം

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും ഒന്നാം സെമസ്റ്റർ എംബിഎ ഡിഗ്രി (സപ്ലിമെന്‍ററി) ഒക്ടോബർ 2023 പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.