നാലാം സെമസ്റ്റർ കോളജ് മാറ്റം പുനഃ പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ, ബിരുദ പ്രോഗ്രാമുകളുടെ 202425 അക്കാദമിക് വർഷത്തെ നാലാം സെമെസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃപ്രവേശനം, കോളജ് മാറ്റത്തോടുകൂടിയുള്ള പുനഃപ്രവേശനം, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനം, കോളജ് മാറ്റത്തോടുകൂടിയുള്ള പുനഃപ്രവേശനം എന്നീ സേവനങ്ങൾക്കായി ലേറ്റ് ഫീസ് 550 രൂപ സഹിതം വിദ്യാർഥികൾക്കും, കോളജ്തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കുന്നതിന് പ്രിൻസിപ്പൽമാർക്കും, ഒൻപത്,10 തിയതികളിൽ സർവകലാശാല ഓൺലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കുന്നതാണ്. അപേക്ഷകൾ യഥാസമയം സമർപ്പിക്കാതിരുന്ന വിദ്യാർഥികളും വിദ്യാർഥികൾ സമർപ്പിച്ച അപേക്ഷകൾ യഥാസമയം സർവകലാശാലയിലേക്ക് കൈമാറാതിരുന്ന കോളജ് പ്രിൻസിപ്പൽമാരും അവസരം വിനിയോഗിക്കേണം.
പരീക്ഷാ വിജ്ഞാപനം
പാലയാട്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ബിഎഎൽഎൽബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷകൾക്ക് ഡിസംബർ11 മുതൽ 16 വരെ പിഴയില്ലാതെയും 18വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റേണൽ അസ്സെമെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷ
2016 റെഗുലേഷൻ ബിഎഎൽഎൽബി വിദ്യാർഥികളുടെ ഇന്റേണൽ അസ്സെമെന്റ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 10 വരെ പിഴയില്ലാതെയും 12 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.