ഒന്നും രണ്ടും വർഷ ഡിഗ്രി എസ്ഡിഇ (സപ്ലിമെന്ററി 2018 ആൻഡ് 19 അഡ്മിഷൻ)/ എസ്ഡിഇ (ഒറ്റത്തവണ മേഴ്സി ചാൻസ് 2011 മുതൽ 17 അഡ്മിഷൻ) പരീക്ഷകൾക്ക് (ഏപ്രിൽ 2024) പിഴയില്ലാതെ 20 മുതൽ 30 വരെയും പിഴയോടു കൂടി ഡിസംബർ മൂന്നുവരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഒറ്റത്തവണ മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കണം.
ഹാൾടിക്കറ്റ്
ഇന്റർഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിന്റെ ഒമ്പതാം സെമസ്റ്റർ ഒക്ടോബർ 2024 (റെഗുലർ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.
പരീക്ഷകൾ പുനഃക്രമീകരിച്ചു
കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്/ എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഡിഗ്രി (റഗുലർ /സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ പുനഃക്രമീകരിച്ചു. 18 ന് കെബിഎം ഗവ. കോളജ് ചൊക്ലി, സിഎഎസ് കൂത്തുപ്പറമ്പ് എന്നീ കോളജുകളിൽ നടത്താൻ നിശ്ചിയിച്ച പ്രായോഗിക പരീക്ഷകൾ 19 ന് തീയതിയിലേക്കും, 19 ന് മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജ്, മാനന്തവാടിയിൽ നടത്താൻ നിശ്ചിയിച്ച പ്രായോഗിക പരീക്ഷകൾ 20ാം തീയതിയി ലേക്കും മാറ്റി പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് മാർക്കോടു കൂടിയ എംസിഎ / എംഎസ്സി കംപ്യൂട്ടർ സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20 ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം. പ്രായപരിധി :01.01.2024 തീയതിയിൽ 36 വയസ് കവിയാൻ പാടില്ല. എസ്സി/എസ്ടി/ഒഇസി/ഒബിസി വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.