ഗസ്റ്റ് ലക്ചറർ : വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ധർമശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിലും കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ജനറൽ എഡ്യൂക്കേഷൻ വിഷയങ്ങളിലും ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയാറാക്കുന്നതിനായി വാക്ഇൻഇന്റർവ്യൂ നടത്തുന്നു.
യുജിസി, എൻസിടിഇ മാനദണ്ഡപ്രകാരം യോഗ്യരായവർ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി അധ്യാപന പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 18ന് രാവിലെ 10ന് സർവകലാശാല താവക്കര കാമ്പസിൽ ഹാജരാകണം. കേരളത്തിനു പുറത്തുള്ള സർവകലാശാലകളിൽ നിന്നും യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ കണ്ണൂർ സർവകലാശാല നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റും ഹാജരാക്കണം.
ഓഗസ്റ്റ് 30ലെ Ad.G/Ad.G1/14331/2024 നമ്പർ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. അവർ അന്നേ ദിവസം രാവിലെ 10 ന് ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ (II) മുൻപാകെ ഹാജരാക്കണം.
ടൈം ടേബിൾ
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ എം.കോം (നവംബർ 2023) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എബിസി ഐഡി സമർപ്പിക്കണം
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ 2021 വർഷം മുതൽ പ്രവേശനം നേടിയ വിദ്യാർഥികൾ അടിയന്തിരമായി അവരുടെ എബിസി ഐഡി സംബന്ധിച്ച വിശദാംശങ്ങൾ തങ്ങളുടെ പഠന വകുപ്പുകളിൽ നാളോയ്ക്ക് മുമ്പ് നിർബന്ധമായും സമർപ്പിക്കണം.വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.