കണ്ണൂർ സർവകലാശാലയിൽ സ്ഥിരം അധ്യാപക തസ്‌തികകളിൽ 32 ഒഴിവുകൾ
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിരം അദ്ധ്യാപക തസ്തികകളിലേക്ക് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രഫസർ 2, അസോസിയേറ്റ് പ്രഫസർ 12, അസിസ്റ്റൻറ് പ്രഫസർ 18 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകളുടെ പ്രിന്‍റവുട്ടുകൾ അനുബന്ധ രേഖകൾ സഹിതം 29 വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദമായ വിജ്ഞാപനം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in).
ഹാൾ ടിക്കറ്റ്
20ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (റെഗുലർ 2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും സർവകലാശാലാ വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ( റെഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്ട്രേഷൻ
തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്), ഒക്ടോബർ 2024, എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഒക്ടോബർ 2024 പരീക്ഷകൾക്ക് ഇന്നു കൂടി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി 202022 അഡ്മിഷൻ റെഗുലർ /സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ്) നവംബർ 2023, പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 23 വരെ സ്വീകരിക്കും.