കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സിബിസിഎസ്എസ് റെഗുലർ), നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവയ്ക്ക് 21 വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എംകോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ് സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 വൈകുന്നേരം അഞ്ചുവരെയും അപേക്ഷിക്കാം.
കോളജ് മാറ്റം, പുനഃപ്രവേശനം
സർവകലാശാലയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 202425 അക്കാദമിക് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുന:പ്രവേശനം, കോളജ് മാറ്റത്തോട് കൂടിയുള്ള പുനഃപ്രവേശനം എന്നിവയും, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമെസ്റ്ററിലേക്ക് പുനഃപ്രവേശനം, കോളജ് മാറ്റത്തോട് കൂടിയുള്ള പുനഃപ്രവേശനം, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാല്, എട്ട്, എംസിഎ പ്രോഗ്രാമിന്റെ നാല്, സർവകലാശാല ഡിപ്പാർട്ട്മെന്റുകളിലെ ബിഎ എൽഎൽബി പ്രോഗ്രാമിന്റെ നാല്, എട്ട്, ത്രിവത്സര എൽഎൽബി പ്രോഗ്രാമിന്റെ നാല്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംകോം പ്രോഗ്രാമിന്റെ നാല് എന്നീ സെമെസ്റ്ററുകളിലേക്കുള്ള പുനഃപ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾക്ക് നവംബർ18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. (www.kannuruniversity.ac.in Certificate portal)
യഥാസമയം അപേക്ഷ സമർപ്പിക്കാൻ പറ്റാത്ത വിദ്യാർഥികൾക്ക് 550 രൂപ ലേറ്റ് ഫീ ഉൾപ്പെടെ നവംബർ 28 വരെ അപേക്ഷകൾ സമർപ്പിക്കാം. പിന്നീട് ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ഫോൺ: 04972715226.
പുതിയ കോളജുകൾ, പ്രോഗ്രാമുകൾ: അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിൽ 202526 അധ്യയന വർഷത്തിൽ പുതിയ കോളജുകൾ/ പ്രോഗ്രാമുകൾ/ സ്ഥിര സീറ്റ് വർധനവ് എന്നിവയ്ക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാ പനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. (https://www.kannuruniversity.ac.in/en/). അപേക്ഷകൾ, ബന്ധപ്പെട്ട രേഖകൾ, നിശ്ചിത അപേക്ഷ ഫീസ് എന്നിവ സഹിതം 2024 ഡിസംബർ 31 ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല.