അസിസ്റ്റന്‍റ് പ്രഫസർ - നിയമനം
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് ദിവസവേതന/ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ 55% മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നുംഅപേക്ഷക്ഷണിക്കുന്നു. Ph.D/NET/അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉള്ളവർക്ക് മുൻഗണന
ഈ നിയമനം റഗുലർ ഇന്‍റർവ്യൂ പ്രകാരം സ്ഥിര നിയമനം/ കരാർ നിയമനം നടക്കുന്ന തീയതി വരെയോ അല്ലെങ്കിൽ 2025 ഏപ്രിൽ 15വരെയോ മാത്രമായിരിക്കും യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 11ന് രാവിലെ 10: 30ന് മുൻപായി ഹാജരാകണം . ഫോൺ: 9446870675.
പരീക്ഷ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്ന്, അഞ്ച് സെമസ്റ്റർ എംകോം ( അഞ്ചു വർഷ ഇന്‍റഗ്രേറ്റഡ്) (സിബിസിഎസ്എസ്റെഗുലർ/ സപ്ലിമെന്‍ററി/ ഇമ്പ്രൂവ്മെന്‍റ്), പരീക്ഷകൾക്ക് പിഴയില്ലാതെ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 ന് വൈകുന്നേരം അഞ്ചുവരെയും അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ ധർമശാല ക്യാമ്പസിലെ ബിഎഡ് സെന്‍ററിൽ കോമേഴ്സിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു ഒഴിവിലേക്ക് പ്രവേശനത്തിനായി 11ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.എംകോം ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കുക. ഫോൺ: 9947988890
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ / സപ്ലിമെന്‍ററി) പ്രായോഗിക പരീക്ഷകൾ 14മുതൽ 26വരെയുള്ള തീയതികളിൽ നടക്കുന്നതാണ്. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ / സപ്ലിമെന്‍ററി ) പരീക്ഷകൾ 19 ന് നടക്കുന്ന വിധം പുനഃ ക്രമീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബിഎസ്‌സി ഹോണേഴ്‌സ് ഇൻ മാത്‍സ് (സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് ) പരീക്ഷകൾക്ക് ഇന്നുമുതൽ12 വരെ പിഴയില്ലാതെയും 13ന് പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ് .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.