പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിൽ എംഎസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത :ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബിഎസ്സി ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 23.09.2024 രാവിലെ 10.30 ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ:9447956884, 8921212089.
മാങ്ങാട്ട്പറന്പ് കാന്പസിൽ എംഎസ്സി എൻവിറോൺമെന്റൽ സയൻസ് കോഴ്സിന് ജനറൽ മെറിറ്റ് ഉള്‍പ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബര്‍ 23ന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 9946349800.
അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ കാന്പസിലെ ജ്യോഗ്രഫ പഠന വകുപ്പിൽ നടത്തുന്ന പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പാരിറ്റൽ പ്ലാനിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 30.09.2024 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസി. പ്രഫസർ 30 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ധർമശാല, കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെ നിലവിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. അപേക്ഷയുടെ പകർപ്പ് ഒക്ടോബർ മൂന്നിനകം സർവകലാശാലയിൽ എത്തിക്കണം. ഒഴിവുകളുടെ വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ്റഗുലർ/സപ്ലിമെന്ററി), മേയ് 2024 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് പ്രോഗ്രാമിന്റെ പരീക്ഷാടൈംടേബിൾ (ഒക്ടോബർ 2024) സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പിജിഡിസിപി.) റഗുലർ / സപ്ലിമെൻററി, മേയ് 2024 പരീക്ഷയുടെ ഭാഗമായുള്ള വാചാ പരീക്ഷ ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയറൽ മാനേജ്മെന്റ് , തൃക്കരിപ്പുരിൽ സെപ്റ്റംബർ 30നും ,ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസിലിംഗ്, തളാപ്പിൽ ഒക്ടോബർ മൂന്ന്, നാല് തീയതികളിലും നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.