അക്കാഡമിക് റൈറ്റിംഗ് - തിയറി ആൻഡ് പ്രാക്ടീസ്: 23 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് താവക്കര കാന്പപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന “അക്കാഡമിക് റൈറ്റിംഗ്തിയറി ആൻഡ് പ്രാക്ടീസ്” എന്ന മൂന്നു മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 23 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ബിരുദം, കോഴ്സ് ഫീസ്: 5000രൂപ. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്ന, ബിരുദ യോഗ്യതയുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും ഗവേഷണ പേപ്പറുകൾ/ പ്രബന്ധങ്ങൾ തയാറാക്കാൻ താത്പര്യമുള്ളവർക്കും ഉപകാരപ്പെടുന്ന കോഴ്സിലേക്ക് ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് പ്രവേശനം നൽകും. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 26ന് വൈകുന്നേരം നാലിന് മുൻപ് സെന്റർ ഫോർ ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ACADEMICS>CENTRE FOR LIFELONG LEARNING ലിങ്കിൽ (www.kannuruniversity.ac.in.)
അസൈൻമെന്റ് സമർപ്പിക്കണം
ഒന്നാം സെമസ്റ്റർ എംഎ പ്രൈവറ്റ് രജിസ്ട്രേഷൻ (2023 പ്രവേശനം റഗുലർ, 2020, 2021, 2022 പ്രവേശനംസപ്ലിമെന്ററി) നവംബർ 2023 സെഷൻ ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 27ന് വൈകുന്നേരം നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) Academics >>Private Registration >> Assignment എന്ന ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനനതീയതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. പേപ്പർ ഒന്നിന് 90 രൂപ നിരക്കിൽ School of Distance Education Course Fee എന്ന ശീർഷകത്തിൽ ഓൺലൈനായി ഫീസ് അടക്കേണ്ടതാണ്. 2020, 2021, 2022 അഡ്മിഷൻ വിദ്യാർഥികൾ 90രൂപ നിരക്കിലുള്ള ഫീസിന് പുറമെ ഫൈനായി 150 കൂടി അടയ്ക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഫസ്റ്റ് ക്ലാസ് മാർക്കോടെ എംസിഎ/എംഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 10 ന് രാവിലെ 10.30 ന് ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം. ഫോൺ :04972784535
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ അറബിക്, എംഎ എക്കണോമിക്സ്/ഡെവലപ്പ്മെന്റ് എക്കണോമിക്സ്, ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് (ഏപ്രിൽ2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.