പ്ലേസ്മെന്‍റ് ഡ്രൈവ് ഏഴിന്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഏഴിന് രാവിലെ 10 ന് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ “പ്രയുക്തി” എന്ന പേരിൽ സൗജന്യ പ്ലേസ്മെന്‍റ് ഡ്രൈവ് സംഘടിപ്പി ക്കുന്നു.
ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ ആൻഡ് മാനേജർ, വെയർ ഹൗസ് മാനേജർ, ടെലികോളർ, ഫീൽഡ് സ്റ്റാഫ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്പർ, ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, സെയിൽസ് എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ കൺസൾട്ടന്‍റ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെക്നീഷ്യൻ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ മാനേജർ, ബില്ലിംഗ് സ്റ്റാഫ്, ടെസ്റ്റ് ഡ്രൈവ് കോ ഓർഡിനേറ്റർ എന്നീ തസ്തികകളിൽ 300 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താത്പര്യമുള്ള പ്ലസ്ടു/ഐടിഐ/ബിരുദ/ഡിപ്ലോമ/എംബിഎ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാ ന മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ യോഗ്യത തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡാറ്റയും സഹിതം എത്തിച്ചേരേണ്ടതാണ്. ഫോൺ: 04972703130.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ എംഎ മലയാളം പ്രോഗ്രാമിന് ജനറൽ, സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പ ര്യമുള്ള വിദ്യാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഇന്നു രാവിലെ 11 ന് മലയാളം പഠന വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 9497106370.
സെപ്റ്റംബർ 11 ലെ പരീക്ഷകൾ 12 ലേക്ക് മാറ്റി
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ11 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (ഏപ്രിൽ 2024) പരീക്ഷകൾ 12 ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു .