ബിരുദ പ്രവേശനം: തീയതി നീട്ടി
202425 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി 06.09.2024 വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ കോളജുകളുമായി നേരിട്ട് ബന്ധപ്പെടണം. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ അതത് കോളജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളജുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതും, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതുമാണ്.
മൂല്യ നിർണയ ക്യാമ്പുകൾ മാറ്റി വച്ചു
സെപ്റ്റംബർ രണ്ടിന് ആരംഭിച്ച രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ മൂല്യനിർണയ ക്യാമ്പുകൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 04092024 മുതൽ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ് കാന്പസിലെ പരിസ്ഥിതി പഠനവകുപ്പിൽ എംഎസ് സി. എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് പൊതുവിഭാഗത്തിലും എൻആർഐ. വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 06/09/2024ന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800
അസി. പ്രഫസർ നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ അസി. പ്രഫസർ തസ്തികയിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 06092024 രാവി ലെ 10:30ന് വകുപ്പ് മേധാവിയുടെ മുൻപിൽ അഭിമുഖത്തിനായി ഹാജരാകണം .കംപ്യൂട്ടർ സയൻസ് /കംപ്യൂട്ടർ ആപ്ലിക്കേഷൻ നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എംഎഡ്. ( സിബിസിഎസ്എസ്റഗുലർ/സപ്ലിമെന്ററി) മേയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 സെപ്റ്റംബർ ഒൻപത് മുതൽ 11 വരെയും, പിഴയോട് കൂടെ 12 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്