202526 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും സര്‍വകലാശാല സെന്‍ററുകളിലെയും കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയായ കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ ടെസ്റ്റിന് (സി.യു.സി.ഇ.ടി. 2025) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2025 ഏപ്രില്‍ 25 വൈകുന്നേരം അഞ്ചുവരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് (admission.uoc.ac.in) സന്ദര്‍ശിക്കുക.
പരീക്ഷ
ബി.ആര്‍ക് ആറാം സെമസ്റ്റര്‍ (2017 സ്‌കീം 2017 മുതല്‍ 2021 അഡ്മിഷന്‍) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ (ഏപ്രില്‍ 2025) മെയ് 19 മുതല്‍ തുടങ്ങും. ശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍.
ബി.ആര്‍ക് ആറാം സെമസ്റ്റര്‍ (2022 സ്‌കീം 2022 അഡ്മിഷന്‍) റെകുലര്‍ പരീക്ഷകള്‍ (മെയ് 2025) മെയ് 19 മുതല്‍ തുടങ്ങും. വിശദവിവരങ്ങള്‍ക്ക്സര്‍വകലാശാല വെബ്‌സൈറ്റില്‍.
കാലിക്കട്ട് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍ (2024 സ്‌കീം നവംബര്‍ 2024 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ മെയ് 16 ന് തുടങ്ങും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍.
കാലിക്കട്ട് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്‍ററി/ഇപ്രൂവ്മെന്‍റ് (2019 സ്‌കീം 2019 മുതല്‍ 2023 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ മെയ് 22 ന് തുടങ്ങും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സല്‍ ഉല്‍ ഉലമ (സി ബി സി എസ് എസ് സപ്ലിമെന്‍ററി/ഇപ്രൂവ്മെന്‍റ്) നവംബര്‍ 2024 പരീക്ഷകളുടെ പുന്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം www.uoc.ac.in എന്ന സൈറ്റില്‍ ലഭ്യമാകും.
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ (സി ബി സി എസ് എസ് യു.ജി്.) ബി.കോം/ബി.ബി.എ സപ്ലിമെന്‍റ്റി / ഇപ്രൂവ്മെന്‍റ് നവംബര്‍ 2024 ബാര്‍കോഡ് അധിഷ്ഠിത പരീക്ഷകളുടെ പുന്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം www.uoc.ac.in എന്ന സൈറ്റില്‍ ലഭിക്കും.