വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ഓൺലൈൻ എജ്യുക്കേഷനിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് 26.03.2025 തീയതിയിലെ 44942/CDOECASST1/2025/Admn നമ്പർ വിജ്ഞാപന പ്രകാരം ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ യഥാക്രമം ഏപ്രിൽ 21, 22 തീയതികളിലേക്ക് മാറ്റി. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് അവശ്യ രേഖകളും സഹിതം രാവിലെ ഒൻപതിന് സർവകലാശാലാ ഭരണസിരാകേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ
കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യസ കേന്ദ്രത്തിന് കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടിയ (സിബിസിഎസ്എസ്) ബിഎ, ബിഎസ്സി, ബികോം, ബിബിഎ വിദ്യാർഥികളുടെയും പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശനം വിദ്യാർഥികളുടെയും ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി പിഴ കൂടാതെ ഏപ്രിൽ 18 വരെയും 100 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. പരീക്ഷയുടെ വിശദമായ സമയക്രമവും ഓൺലൈൻ പരീക്ഷാ ലിങ്കും പിന്നീട് പ്രസിദ്ധീകരിക്കും. ഫോൺ: 0494 2400288, 2407356.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ ( സിയു ഐഇടി) ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) ബിടെക്ക് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 10 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിവോക്ക് ഫാഷൻ ടെക്നോളജി നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 11ന് നടക്കും. കേന്ദ്രം: കാർമൽ കോളജ്, മാള.
ഒൻപതാം സെമസ്റ്റർ (സിബിസിഎസ്എസ് 2020 പ്രവേശനം ) ഇന്റഗ്രേറ്റഡ് എംഎസ്സി സൈക്കോ ളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 10ന് നടക്കും. കേന്ദ്രം: എംഇഎസ് കല്ലടി കോളജ്, മണ്ണാർക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
നാലാം സെമസ്റ്റർ ബി.ആർക്. ( 2015, 2016 പ്രവേശനം ) ഏപ്രിൽ 2025, ( 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2025, ( 2022, 2023 പ്രവേശനം ) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ( 1993 മുതൽ 2003 വരെ പ്രവേശനം ) എംകോം കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അവസാന വർഷ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മെയ് ഒൻപത് (Advanced Financial Accounting ), 19 (Taxation I) തീയതികളിൽ നടക്കും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ( 2019 പ്രവേശനം ) എംഎസ്സി കമ്പ്യൂട്ടർ സയൻസ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് എസ്ഡിഇ 2017, 2018 പ്രവേശനം ) ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.