University News
ലൈ​ബ്ര​റി സ​മ​യ​ത്തി​ൽ മാ​റ്റം
വി​ഷു / ഈ​സ്റ്റ​ർ അ​വ​ധി പ്ര​മാ​ണി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​എ​ച്ച്എം​കെ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഏ​പ്രി​ൽ 15, 16, 19 തീ​യ​തി​ക​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കുന്നേരം അ​ഞ്ച് വ​രെ ആ​യി​രി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്രേ​റി​യ​ൻ അ​റി​യി​ച്ചു.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

ഏ​ഴാം സെ​മ​സ്റ്റ​ർ ( 2004 സ്‌​കീം 2004 മു​ത​ൽ 2008 വ​രെ പ്ര​വേ​ശ​നം ) ബി​ടെ​ക് ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പു​നഃ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0494 2407478, ഇ ​മെ​യി​ൽ ഐ​ഡി: [email protected] .

നാ​ലാം സെ​മ​സ്റ്റ​ർ (എ​സ്ഡി​ഇ സി​ബി​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം ) എം​എ അ​റ​ബി​ക് സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

പാ​ർ​ട്ട് III ബി​കോം ( ന്യൂ​മെ​റി​ക്ക​ൽ ) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.