അഫിലിയേറ്റഡ് കോളജുകളില്‍ ഏപ്രില്‍ അഞ്ചിന് നടത്തിയ രണ്ടാം സെമസ്റ്റര്‍ ( CUFYUGP 2024 പ്രവേശനം) SOC2MN103 Fundamentals of Social Psychology Minor 3 (QP code D 122957) പേപ്പര്‍ ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഏപ്രില്‍ 16ന് നടക്കും. സമയം രാവിലെ 10. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷാഫലം
ഒന്‍പതാം സെമസ്റ്റര്‍ (CBCSS 2020 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി നവംബര്‍ 2024 റഗുലര്‍ പരീക്ഷയുടെയും ഏഴാം സെമസ്റ്റര്‍ (ഇആഇടട 2020, 2021 പ്രവേശനം) ഇന്റഗ്രേറ്റഡ് എം.എ. സോഷ്യോളജി, പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇംഗ്ലീഷ് ആന്‍ഡ് മീഡിയാ സ്റ്റഡീസ്, മലയാളം, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2024 റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രില്‍ എട്ടു മുതല്‍ ലഭ്യമാകും.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ ( FYUGP 2024 പ്രവേശനം) വിവിധ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ നവംബര്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ (2015 പ്രവേശനം) ഫുള്‍ടൈം എംബിഎ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വര്‍ഷ (2022 പ്രവേശനം) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.