പി.എച്ച്.ഡി. പ്രവേശന പരീക്ഷ
കാലിക്കട്ട് സര്‍വകലാശാലയുടെ 2024 അധ്യയന വര്‍ഷത്തേക്കുള്ള പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഏപ്രില്‍ അഞ്ചിന് നടക്കും. കേന്ദ്രം : കാലിക്കട്ട് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളജ് (ഐ.ഇ.ടി.), കോഹിനൂര്‍, മലപ്പുറം. ഹാള്‍ടിക്കറ്റ് 29 മുതല്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങളും വിശദമായ സമയക്രമവും പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ( FYUGP 2024 പ്രവേശനം ) നാലു വര്‍ഷ യു.ജി. ഹോം സയന്‍സ് (ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ ടെക്നോളജി) മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് TFT2FM106 Fashion Grooming and Styling ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷ ഏപ്രില്‍ 11ന് നടക്കും. സമയം രാവിലെ 10 മുതല്‍ 11.30 വരെ.
പരീക്ഷ
സര്‍വകലാശാല എന്‍ജിനീയറിംഗ്് കോളജിലെ (ഐ.ഇ.ടി.) എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2021 പ്രവേശനം) ഏപ്രില്‍ 2025, (2020 പ്രവേശനം) നവംബര്‍ 2024, (2019 പ്രവേശനം) ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 30ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ (2021 മുതല്‍ 2024 വരെ പ്രവേശനം) ബി.എഡ്. നവംബര്‍ 2024 റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
മധ്യവേനലവധി
കാലിക്കട്ട് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളജുകള്‍/ പഠനവകുപ്പുകള്‍/ സെന്ററുകള്‍ എന്നിവകളിലെ 2024 2025 അധ്യയന വര്‍ഷത്തെ മധ്യവേനലവധി 29 മുതല്‍ ജൂണ്‍ ഒന്ന് വരെ ആയിരിക്കും.