ഒന്നാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്‌സ് (2021 മുതല്‍ 2024 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്‍ററി ഒക്ടോബര്‍ 2024, ഒന്നാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്‌സ് സപ്ലിമെന്‍ററി ഒക്ടോബര്‍ 2023 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ഏപ്രില്‍ ഏഴ് വരെയും 190 രൂപ പിഴയോടെ ഏപ്രില്‍ 15 വരെയും അപേക്ഷിക്കാം.
സര്‍വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പിജി സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് ഏപ്രില്‍ 2025 പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഏപ്രില്‍ ഏഴ് വരെയും 190 രൂപ പിഴയോടെ ഏപ്രില്‍ 10 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
രണ്ടാംവര്‍ഷ ബിപിഇഎസ് ഇന്‍റഗ്രേറ്റഡ് റഗുലര്‍, രണ്ടാംവര്‍ഷ ബിപിഎഡ് ഇന്‍റഗ്രേറ്റഡ് സപ്ലിമെന്‍ററി ഏപ്രില്‍ 2025 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് 25 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഏപ്രില്‍ ഏഴ് വരെയും 190 രൂപ പിഴയോടെ ഏപ്രില്‍ 10 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
വിദൂരവിഭാഗം തിരിച്ചറിയല്‍കാര്‍ഡ്
കാലിക്കട്ട് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബിഎ അഫ്‌സല്‍ ഉല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബികോം, ബിബിഎ പ്രോഗ്രാമുകള്‍ക്ക് 2023 പ്രവേശന ബാച്ചിനോടൊപ്പം നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനം, സ്ട്രീ ചേഞ്ച് എന്നിവ നേടിയ യുജി വിദ്യാര്‍ഥികള്‍ക്കും എംഎ പൊളിറ്റിക്കല്‍ സയന്‍സ്, എംഎ അറബിക്, എംഎസ്‌സി മാത്തമാറ്റിക്‌സ്, എംകോം പിജി പ്രോഗ്രാമുകള്‍ക്ക് 2023 പ്രവേശന ബാച്ചിനോടൊപ്പം നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനം നേടിയവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിദൂരവിഭാഗം വെബ്‌സൈറ്റില്‍ sde.uoc.ac.in ലിങ്ക് ലഭ്യമാണ്. അവസാന തീയതി ഏപ്രില്‍ 14.
പ്രൊജക്ട് വൈവ
ആറാം സെമസ്റ്റര്‍ ബിവോക് നഴ്‌സറി ആൻഡ് ഓര്‍ണമെന്‍റല്‍ ഫിഷ് ഫാമിംഗ് ഏപ്രില്‍ 2025 പരീക്ഷയുടെ ഇന്‍റേണ്‍ഷിപ്പ്, പ്രൊജക്ട് വൈവ എന്നിവ 29ന് എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളജില്‍ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിഎ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി ഡബിള്‍ മേജര്‍ (സിയുഎഫ്‌വൈയുജിപി) റഗുലര്‍ ഏപ്രില്‍ 2025 പരീക്ഷ ഏപ്രില്‍ മൂന്നിന് തുടങ്ങും. ഏപ്രില്‍ ഒമ്പത് മുതല്‍ 11 വരെയാണ് ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷ. സമയക്രമം വെബ്‌സൈറ്റില്‍.