University News
പരീക്ഷാഫലം
ഫൈനല്‍ എംബിബിഎസ് ( 2008 പ്രവേശനം) പാര്‍ട്ട് II 2005 ജനുവരിയിലെ അഡീഷണല്‍ സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (സിബിസിഎസ്എസ് യുജി 2019 പ്രവേശന വര്‍ഷം) റഗുലര്‍/ സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് 2024 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്ക് ഏപ്രില്‍ മൂന്ന് വരെ വെബ്സൈറ്റില്‍ (www.uoc.ac.in) ലഭ്യമാണ്.

മൂന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (സിബിസിഎസ്എസ് യുജി 2019 പ്രവേശന വര്‍ഷം) റഗുലര്‍/ സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് (സിസിഎസ്എസ് റഗുലര്‍ 2023 പ്രവേശന വര്‍ഷം) 2024 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

നവംബര്‍ 2024 ല്‍ നടിയ എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ (2021, 2022, 2023 അഡ്മിഷന്‍) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്

ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബിഎഅഫ്‌സല്‍ ഉല്‍ ഉലമ (സിബിസിഎസ്എസ് യുജി 2019 2022 പ്രവേശന വര്‍ഷം) ബിഎമള്‍ട്ടിമീഡിയ (സിബിസിഎസ്എസ് യുജി 2020 2022 പ്രവേശന വര്‍ഷം) സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷ ഏപ്രില്‍ 2025, ബിഎമള്‍ട്ടിമീഡിയ (സിബിസിഎസ്എസ് യുജി) സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് (2019 പ്രവേശകര്‍ക്ക് മാത്രം) ഏപ്രില്‍ 2024 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് യൂണിവേഴ്‌സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്.

കായിക ഗവേഷണപദ്ധതിയില്‍ സ്‌കൂളുകള്‍ക്ക് പങ്കാളികളാകാം

തേഞ്ഞിപ്പലം: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസിഎസ്എസ്ആർ) കീഴില്‍ കാലിക്കട്ട് സര്‍വകലാശാലാ കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന് കീഴില്‍ അനുവദിച്ചിട്ടുള്ള റിസര്‍ച്ച് പ്രൊജക്റ്റിന്‍റെ ഭാഗമായി നടത്തുന്ന കായിക സാക്ഷരതാ പദ്ധതിയില്‍ ഗവണ്‍മെന്‍റ്, എയ്ഡഡ്, പ്രൈവറ്റ് (ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ മാത്രം) സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള സ്ഥാപനങ്ങള്‍ ഏപ്രില്‍ പത്തിന് മുമ്പായി സമ്മതപത്രം ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍, (ഡയറക്ടര്‍, ഡിപ്പാര്‍ട്‌മെന്‍റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കട്ട്) എന്ന മേല്‍ വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന്‍റെ മുന്‍ഗണന പ്രകാരമായിരിക്കും സ്‌കൂളുകളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തേക്ക് (നാലാം ക്ലാസ് വരെ) ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന കായിക സാക്ഷരതാ റിസര്‍ച്ചിന്‍റെ ഭാഗമാകാന്‍ സാധിക്കും. ദക്ഷിണേന്ത്യയിലെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ള സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.