ഒന്നാം സെമസ്റ്റര്‍ (2024 പ്രവേശനം) എംആര്‍ക് ജനുവരി 2025 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടതെ ഏപ്രില്‍ മൂന്ന് വരെയും 190 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് മാര്‍ച്ച് 22 മുതല്‍ ലഭ്യമാകും.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎച്ച്എം നവംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ( 2022, 2023 പ്രവേശനം ) എംഎഡ് ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (സിബിസിഎസ്എസ് 2019 പ്രവേശനം ) എംഎ അറബിക് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ (സിസിഎസ്എസ് ) എംഎസ്സി അപ്ലൈഡ് കെമിസ്ട്രി, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ( 2023 പ്രവേശനം ) എംഎ സംസ്കൃതം നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റര്‍ ( 2023 പ്രവേശനം ) ബിഎഡ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി നവംബര്‍ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
തൃശ്ശൂര്‍ ഗവ. ഫൈനാര്‍ട്സ് കോളേജിലെ ഒന്നാം വര്‍ഷ ബിഎഫ്എ, ബിഎഫ്എ ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആൻഡ് വിഷ്വല്‍ സ്റ്റഡീസ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷകള്‍ ഏപ്രില്‍ 21ന് തുടങ്ങും.
ഓണ്‍ലൈന്‍ കോണ്ടാക്ട് ക്ലാസ്
കാലിക്കട്ട് സര്‍വകലാശാലാ വിദൂര ഓണ്‍ലൈന്‍ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ മുട്ടില്‍ ഡബ്ല്യൂഎംഒ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കോണ്ടാക്ട് ക്ലാസ് കേന്ദ്രമായി തെരഞ്ഞെടുത്ത 2023 പ്രവേശനം യുജി വിദ്യാര്‍ഥികളില്‍ നാലാം സെമസ്റ്റര്‍ ഓണ്‍ലൈന്‍ കോണ്ടാക്ട് ക്ലാസിനു പങ്കെടുക്കാന്‍ താത്പര്യമറിയിച്ചവര്ക്കുള്ള ക്ലാസുകള്‍ മാര്‍ച്ച് 24 ന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ വിദൂര വിഭാഗം വെബ്സൈറ്റില്‍ https://sde.uoc.ac.in/ . ഫോണ്‍: 0494 2400288, 2407356.