University News
പിഎച്ച്ഡിപ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ പിഎച്ച്ഡി(നോണ്‍ എന്‍ട്രന്‍സ്, എനി ടൈം രജിസ്ട്രേഷന്‍) പ്രവേശനത്തിന് യു.ജി.സി./ സി.എസ്.ഐ.ആര്‍. ജെ.ആര്‍.എഫ്., ഇന്‍സ്പയര്‍ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടൊഴിവാണുള്ളത്. ' ഫോട്ടോണിക് ബയോസെന്‍സര്‍ ', ' കെമിക്കല്‍ മോഡിഫൈഡ് ഗ്രാഫീന്‍ ' എന്നീ വിഷയങ്ങളില്‍ ഡോ. ലിബു കെ. അലക്സാണ്ടറിന് കീഴിലാണ് ഒഴിവ്. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവര്‍ മതിയായ രേഖകളും ബയോഡാറ്റയും സഹിതം 27ന് രാവിലെ 10 ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. ( 2021 മുതല്‍ 2024 വരെ പ്രവേശനം അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്‍റ‌് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്സ്), (2021 പ്രവേശനം) മള്‍ട്ടിമീഡിയ, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്‍റ് നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്കും ഒന്നാം സെമസ്റ്റര്‍ എം.വോക്. (2020 പ്രവേശനം) അപ്ലൈഡ് ബയോടെക്നോളജി, മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ ഏഴ് വരെയും 190 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 24 മുതല്‍ ലഭ്യമാകും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ (2014, 2015, 2016 പ്രവേശനം) ബി.കോം., ബി.ബി.എ. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ (CBCSS 2019 പ്രവേശനം) എം.എ. ഇക്കണോമിക്‌സ്, മൂന്നാം സെമസ്റ്റര്‍ ( CBCSS 2018 പ്രവേശനം ) എം.എ. ഇസ്ലാമിക് ഹിസ്റ്ററി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ ( 2020 പ്രവേശനം) എം.എ. ഹിന്ദി നവംബര്‍ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റര്‍ (CBCSS ജഏ 2019 പ്രവേശനം ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ (2019 പ്രവേശനം) എം.ടി.ടി.എം. സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2024 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റര്‍ ( CBCSS UG) ബി.കോം., ബി.ബി.എ. നവംബര്‍ 2024 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്‌മെന്‍റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.