കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിലെ ( സിയു ഐഇടി) ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്‌ചറർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള വാക് ഇൻ ഇന്‍റർവ്യൂ 26ന് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ www.iet.uoc.ac.in / www.cuiet.info .
എംസിക്യു പുനഃപരീക്ഷ
ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് യുജി സിഡിഒഇ) ബിഎ ഏപ്രിൽ 2024 പേപ്പർ ENG2A03 Readings from the Fringes എംസിക്യു പാർട്ട് റഗുലർ / സപ്ലിമെന്‍ററി പരീക്ഷ എഴുതിയവർക്കുള്ള (2023 പ്രവേശനം 28 വിദ്യാർഥികൾ, 2022 പ്രവേശനം 2 വിദ്യാർഥികൾ) പുനഃപരീക്ഷ (എംസിക്യു പാർട്ട് മാത്രം) മാർച്ച് 27ന് നടത്തും. കേന്ദ്രം: മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജ്, ആതവനാട്. സമയം ഉച്ചക്ക് രണ്ട് മുതൽ 2.15 വരെ. പരീക്ഷയ്ക്ക് അർഹരായ വിദ്യാർഥികളുടെ പട്ടിക വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) രണ്ടു വർഷ ബിപിഎഡ് നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി ടീച്ചിംഗ് പ്രാക്ടീസ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 24ന് തുടങ്ങും. കേന്ദ്രം: ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് ( മാർച്ച് 24, 25 ), സെന്‍റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ സർവകലാശാലാ ക്യാമ്പസ് ( മാർച്ച് 26, 27 ).
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് ) ബിഎസ്‌സി, ബിസിഎ നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ( 2020 പ്രവേശനം ) എംപിഎഡ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി ) ബിഎ, ബിഎസ്‌സി മാത്തമാറ്റിക്സ്, ബിഎ അഫ്സൽ ഉൽ ഉലമ നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
അസിസ്റ്റന്‍റ് പ്രഫസർ അഭിമുഖം
കാലിക്കട്ട് സർവകലാശാലാ ജിയോളജി പഠനവകുപ്പിൽ (സെൽഫ് ഫിനാൻസിംഗ്) അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് 27.11.2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം 26ന് സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ www.uoc.ac.in .