ഓഡിറ്റ് കോഴ്സ് ഫലം രേഖപ്പെടുത്തണം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ( CUFYUGP 2024 പ്രവേശനം ) ബി.ബി.എ., ഹോണേഴ്സ്, ബി.സി.എ. ഹോണേഴ്സ് ഏപ്രില്‍ 2025 റഗുലര്‍ ഓഡിറ്റ് കോഴ്സ് പരീക്ഷകളുടെ ഫലം (PASS / FAIL) രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഏഴ് വരെ ലഭ്യമാകും.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജിലെ (സി.യു. ഐ.ഇ.ടി.) രണ്ടാം സെമസ്റ്റര്‍ ( 2019 മുതല്‍ 2023 വരെ പ്രവേശനം ) ബി.ടെക്. ഏപ്രില്‍ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 28 വരെയും 190 രൂപ പിഴയോടെ ഏപ്രില്‍ മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതല്‍ ലഭ്യമാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ (2022, 2023 പ്രവേശനം) എം.എ. ഹിസ്റ്ററി, (2023 പ്രവേശനം) എം.എ. ഉറുദു ( CCSS) നവംബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ (2019 പ്രവേശനം ) എം.എസ് സി. ജനറല്‍ ബയോടെക്നോളജി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
സിന്‍ഡിക്കേറ്റ് യോഗം
കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം 20ന് രാവിലെ 10ന് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.