കാലിക്കട്ട് സർവകലാശാല പൊതുപ്രവേശന പരീക്ഷ
2025 2026 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി / ഇന്റഗ്രേറ്റഡ് പിജി, സർവകലാശാല സെന്റർ / അഫിലിയേറ്റഡ് കോളജുകളിലെ എംസിഎ, എംഎസ്ഡബ്ല്യൂ, ബിപിഎഡ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്), എംപിഎഡ്, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി, എംഎസ്സി ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി നടത്തുന്ന പൊതു പരീക്ഷയുടെ ( സിയു സിഇടി 2025 ) ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് അവസാന വാരത്തോടെ ആരംഭിക്കും. പ്രവേശന പരീക്ഷ മെയ് ആറ്, ഏഴ്, എട്ട് തീയതികളിൽ വിവിധ സെന്ററുകളിലായി നടക്കും.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( സിയുസിബിസിഎസ്എസ് യുജി 2014 മുതൽ 2016 വരെ പ്രവേശനം ) ബിഎ, ബിഎംഎംസി സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ് യുജി 2014 മുതൽ 2016 വരെ പ്രവേശനം ) ബിഎസ്സി മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ( സിസിഎസ്എസ് 2023 പ്രവേശനം ) എംഎ സോഷ്യോളജി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ (സിസിഎസ്എസ്) നവംബര്‍ 2024 എംകോം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നും മൂന്നും സെമസ്റ്റര്‍ എംഎസ്ഡബ്ല്യു ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ (സിയുസിഎസ്എസ്) (2018 അഡ്മിഷന്) പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മപരിശോധന/സക്രിപ്റ്റുകളുടെ ഫോട്ടോ പകര്‍പ്പ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 27032025
പരീക്ഷാ അപേക്ഷ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നാലാം സെമസ്റ്റര്‍ ബിഎ അഫ്സല് ഉല് ഉലമ/ബിഎ പൊളിറ്റിക്കല്‍ സയന്‍സ്/ബികോം/ബിബിഎ (സിബിസിഎസ്എസ്യുജി) റെഗുലര്‍ പരീക്ഷ എപ്രില്‍ 2025 പുന:പ്രവേശം/സ്ട്രീം ചെയ്ഞ്ച് ചെയ്തവര്‍ക്ക് 2025 മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 28 വരെ പിഴ കൂടാതെ അപേക്ഷിക്കാം.
സ്വിമ്മിംഗ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല കായികപഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല സ്വിമ്മിംഗ് പൂളില്‍ വച്ച് 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്വിമ്മിംഗ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. ആറ് വയസ് (3.5 ഉയരം) മുതല്‍ 17 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ ഏഴ് മുതല്‍ പരിശീലനം ആരംഭിക്കുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍, 2 ഫോട്ടോ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും ഫീസ് അടച്ച രസീതും സഹിതം സ്വിമ്മിംഗ് പൂള് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം അക്വാട്ടിക് കോംപ്ലക്സ് ഓഫീസിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ് (www.uoc.ac.in). ഫോൺ: 9567945527.