University News
എം.എം. ഗനി അവാർഡ്
കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ മികച്ച കോളജ് അധ്യാപകർക്ക് ഏർപ്പെടുത്തിയ 2022 2023 വർഷത്തെ പ്രഫസർ എം.എം. ഗനി അവാർഡ് ഫെബ്രുവരി 28 സമ്മാനിക്കും. വിമലാ കോളജിലെ അസോസിയേറ്റ് പ്രഫസർ / പ്രിൻസിപ്പലായ സിസ്റ്റർ ഡോ. ബീനാ ജോസും ചുങ്കത്തറ മാർത്തോമാ കോളജിലെ പ്രഫ. ഡോ. എം.ബി. ഗോപാലകൃഷ്ണനുമാണ് അവാർഡിന് അർഹരായത്. ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.

സൗജന്യ തൊഴിൽ പരിശീലനം

കാലിക്കട്ട് സർവകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 19 മുതൽ 29 വരെ നടത്തുന്ന ‘ഭക്ഷ്യസംസ്കരണ’ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് വകുപ്പിൽ നേരിട്ടെത്തിയോ താഴെ പറയുന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചിലവ് അപേക്ഷകർ സ്വയം വഹിക്കേണ്ടതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് വകുപ്പ് മേധാവി, ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ്, കാലിക്കട്ട് സർവകലാശാല, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം 673 635, ഫോൺ: 9349735902.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ (2023 പ്രവേശനം) എംഎസ്‌സി ബയോടെക്‌നോളജി നാഷണൽ സ്ട്രീം ഡിസംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബിഎസ്‌സി, ബിസിഎ നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് ഏഴ് വരെ അപേക്ഷിക്കാം.