ഇഎംഎസ് ചെയറിൽ പ്രഭാഷണം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഇഎംഎസ് ചെയറിൽ പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. മീന കന്തസ്വാമിയുടെ പ്രഭാഷണം 21ന് രാവിലെ പത്തിന് നടക്കും. വിഷയം: ജനാധിപത്യത്തിന്റെ ശോഷണകാലത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തി.
നിയമനം നടത്തുന്നു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിജ്ഞാപനം വെബ്സൈറ്റിൽ.
കോൺടാക്ട് ക്ലാസ്
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2023 പ്രവേശനം നാലാം സെമസ്റ്റർ എംഎ ഹിന്ദി, സംസ്കൃതം (സാഹിത്യ ആൻഡ് ജനറൽ), പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, മാത്തമാറ്റിക്സ് എന്നിവയുടെ കോൺടാക്ട് ക്ലാസുകൾ ജനുവരി 25 മുതലും എംഎ ഇക്കണോമിക്സ്, അറബിക്, എംകോം എന്നിവയുടെ കോൺടാക്ട് ക്ലാസുകൾ ഫെബ്രുവരി ഒന്ന് മുതലും വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐഡി കാർഡ് സഹിതം ഷെഡ്യൂൾ പ്രകാരം നിശ്ചിത കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ക്ലാസിന് ഹാജരാകണം. കൂടുതൽ വിവരങ്ങളും ക്ലാസ് സമയക്രമവും വെബ്സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2400288, 2407356.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബിവോക് മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 20ന് തുടങ്ങും. കേന്ദ്രം: അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാഗം, നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2021 പ്രവേശനം മുതൽ) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ. വിദൂര വിഭാഗം നാലാം സെമസ്റ്റർ (പിജി എസ്ഡിഇ സിബിസിഎസ്എസ് 2021 പ്രവേശനം മുതൽ) എംഎ, എംഎസ്സി, എംകോം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.