കാലിക്കട്ട് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രഫ. ഡോ. വി.കെ. ജിബിന്റെ കീഴിൽ ഐസിഎസ്എസ്ആർ ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എംഎഡ്. താത്പര്യമുള്ളവർ
[email protected] എന്ന മെയിൽ ഐഡിയിലേക് ബയോഡാറ്റ ജനുവരി 20നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡോ. വി. കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐസിഎസ്എസ്ആർ പ്രോജക്ട്, എജ്യുക്കേഷൻ പഠനവകുപ്പ്, കാലിക്കട്ട് സർവകലാശാലാ. ഇ മെയിൽ:
[email protected] . വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
വാക് ഇൻ ഇന്റർവ്യൂ കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (CUIET) ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 23ന് രാവിലെ പത്തിന് കോളജിൽ വച്ച് നടക്കും. വിശദവിവരങ്ങൾ http://www.cuiet.info/ എന്ന വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ അഞ്ചാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 20 ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ റെഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ ഉൽ ഉലമ ( പ്രിലിമിനറി ) ഒന്നാം വർഷ ( 2024 പ്രവേശനം ) മെയ് 2025 റഗുലർ, രണ്ടാം വർഷ ( 2020 മുതൽ 2023 വരെ പ്രവേശനം ) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 190 രൂപ പിഴയോടെ ഫെബ്രുവരി മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.
പരീക്ഷാഫലം അഞ്ചാം സെമസ്റ്റർ ( 2015 മുതൽ 2022 വരെ പ്രവേശനം ) ബിആർക് നവംബർ 2024 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് നവംബർ 2023, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.