അറബിക് അന്താരാഷ്ട്ര സെമിനാര്‍
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളജ് അറബിക് വകുപ്പും യുഎഇയിലെ ദാറുല്‍ യാസ്മീന് പബ്ലിഷിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21, 22 തീയതികളില്‍ നടക്കും. 'മോഡേണ്‍ ലിംഗ്വിസ്റ്റിക്സ് ആൻഡ് ലിറ്ററി തിയറീസ് ആൻഡ് ദെയര്‍ അപ്ലിക്കേഷൻ ടു ദ ഗള്‍ഫ് ലിറ്ററേച്ചര്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എട്ട് വിദേശ പ്രതിനിധികള്‍ പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവർ https://shorturl.at/lDUVB എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പരീക്ഷാ അപേക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ( 2019 മുതൽ 2023 വരെ പ്രവേശനം ) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2025 ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് യുജി) ഏപ്രിൽ 2025 ( 2021, 2022 പ്രവേശനം ), ഏപ്രിൽ 2024 ( 2019, 2020 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ( സിയുസിബിസിഎസ്എസ് യുജി 2017, 2018 പ്രവേശനം ) ബിഎ മൾട്ടിമീഡിയ നവംബർ 2021 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 16 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ (സിയുസിഎസ്എസ് ഫുൾ ടൈം ആൻഡ് പാർട്ട് ടൈം 2020 പ്രവേശനം മുതൽ ) എംബിഎ BUS 3C 20 Supply Chain Management പേപ്പർ ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20ന് നടക്കും. സമയം രാവിലെ പത്തിന്.
ഒന്നാം സെമസ്റ്റർ (സിബിസിഎസ്എ്സ V യുജി ) വിവിധ ബിവോക് ( 2022 പ്രവേശനം മുതൽ ) നവംബർ 2024, (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) എംബിഎ ജൂലൈ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.