കാലിക്കട്ട് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( സിബിസിഎസ്എസ് 2022 പ്രവേശനം ) ബിഎ, ബികോം, ബിബിഎ വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ ഡിസംബർ 28ന് ആരംഭിക്കും. വിദ്യാർഥികൾ വിദൂര വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരിശോധിച്ച് അവരവർക്ക് അനുവദിച്ചിട്ടുള്ള കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ഐഡി കാർഡ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.
ഓഡിറ്റ് കോഴ്സ് 16 വരെ സമർപ്പിക്കാം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ പിജി വിദ്യാർഥികൾ ഓഡിറ്റ് കോഴ്സ് പ്രകാരം തയാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വരേയ്ക്ക് നീട്ടി. ഫോൺ : 0494 2407356, 0494 2400288.
പരീക്ഷ
ലോ കോളജുകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽഎൽഎം ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും.
വിദൂര വിഭഗം / പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ( 2015 പ്രവേശനം മാത്രം ) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.