വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബിഎ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2023, (2021, 2022 പ്രവേശനം) നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 190 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 11 മുതൽ ലഭ്യമാകും. പരീക്ഷ ജനുവരി ഒന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് V യുജി) വിവിധ ബിവോക് (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2022, 2023 പ്രവേശനം) നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 190 രൂപ പിഴയോടെ ജനുവരി ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 16 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( സിസിഎസ്എസ് യുജി 2009 മുതൽ 2013 വരെ പ്രവേശനം ) ബിഎ, ബിഎസ്‌സി, ബികോം ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎ അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി 10ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
അഫിലിയേറ്റഡ് കോളജുകളിലെ ഒൻപതാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2020 പ്രവേശനം മാത്രം) ഇന്‍റഗ്രേറ്റഡ് പിജി നവംബർ 2024 റഗുലർ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബിഎ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2023, (2021, 2022 പ്രവേശനം) നവംബർ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ (2015 പ്രവേശനം മാത്രം) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ നവംബർ 2019 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജനുവരി 22ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പിജി ഗ്രാജുവേഷൻ സെറിമണി 2024
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ കീഴിൽ വിവിധ പിജി കോഴ്‌സുകൾ 2024 വർഷം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഡിസംബർ 16,17 ദിവസങ്ങളിൽ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കും. അർഹരായവരുടെ ലിസ്റ്റും അവർക്കുള്ള നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ കോളജ് / പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയുടെ അടിസ്ഥാനത്തിലാണ് ചടങ്ങിന് ഹാജരാകേണ്ടത്.