കാലിക്കട്ടില്‍ ഹാഫ് മാരത്തോണ്‍ ഏഴിന്
2024 2025 വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലാ അത്ലറ്റിക് മീറ്റിനോടനുബന്ധിച്ചുള്ള ഹാഫ് മാരത്തോണ്‍ മത്സരങ്ങള്‍ ഏഴിന് രാവിലെ 6.30ന് സര്‍വകലാശാലാ ക്യാമ്പസില്‍ നടക്കും. ആറിന് വൈകിട്ട് 4.30 വരെ രജിസ്ട്രേഷനുള്ള സൗകര്യമുണ്ടാകും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണം. അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക് മീറ്റ് 15, 16, 17 തീയതികളില്‍ സി.എച്ച്. എം.കെ. സ്റ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ ഏറ്റവും വലിയ കോളേജ് അത്ലറ്റിക് മേളയാണ് കാലിക്കട്ട് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ നടത്തുന്നത്. 400ല്‍ പരം അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നായി 500 ഓളം കായിക താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9645620771.
ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ
കാലിക്കട്ട് സര്‍വകലാശാലാ (2020 പ്രവേശനം) പ്രൈവറ്റ് രജിസ്ട്രേഷന്/ (2019, 2021 പ്രവേശനം) വിദൂര വിഭാഗം ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി 17 വരെ അപേക്ഷിക്കാം. പരീക്ഷയുടെ ഷെഡ്യൂളും പരീക്ഷാ ഓണ്‍ലൈന്‍ ലിങ്കും പിന്നീട് പ്രസിദ്ധീകരിക്കും. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍. ഫോണ്‍ : 0494 2400288, 2407356.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ (2022 പ്രവേശനം) വിവിധ ബി.വോക്. നവംബര്‍ 2023 റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ. സെപ്റ്റംബര്‍ 2023, രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി ഏപ്രില്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.