കാലിക്കട്ട് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളജുകൾ ഒഴികെയുള്ള എല്ലാ കോളജുകളും 2025 26 അധ്യയന വർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ (സിപിഎ) പുതുക്കുന്നതിന് നിശ്ചിത മാതൃകയിൽ ഇമെയിൽ മുഖേന
[email protected] എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ തപാലിൽ സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പിഴ കൂടാതെ ഡിസംബർ 15 വരെയും 1,225 രൂപ പിഴയോടെ 31 വരെയും പിഴയും അധിക പിഴയും ഉൾപ്പെടെ 13,385/ രൂപ സഹിതം ജനുവരി 31 വരെയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാത്ത കോളജുകളെ സർവകലാശാലയുടെ 2025 26 അധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
പരീക്ഷ സർവകലാശാലാ നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ എൽഎൽഎം നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം വിദൂര വിഭാഗം എല്ലാ സെമസ്റ്ററുകളും ( 2014 പ്രവേശനം ) എംഎസ്സി കൗൺസിലിംഗ് സൈക്കോളജി സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബിപിഎഡ് ഒന്ന്, മൂന്ന് സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.