University News
വാക് - ഇന്‍ - ഇന്റര്‍വ്യൂ
കാലിക്കട്ട് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പിലെ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ ഒന്‍പതിന് രാവിലെ 11ന് നടക്കും. യോഗ്യത: പി.ജി., എം.എഡ്., നെറ്റ്/പി.എച്ച്.ഡി. (ഒരൊഴിവിലേക്ക് മാത്തമാറ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും). യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ 10.30ന് പഠനവകുപ്പില്‍ ഹാജരാകണം.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ (CCSS 2021 മുതല്‍ 2023 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി.എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ബയോസയന്‍സ്, എം.എസ് സി. ഫിസിക്‌സ്, എം.എസ് സി. കെമിസ്ട്രി നവംബര്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അഞ്ചു വരെയും 190 രൂപ പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെ പ്രവേശനം) ഫുള്‍ ടൈം ആന്‍ഡ് പാര്‍ട്ട് ടൈം എം.ബി.എ., എം.ബിഎ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്മന്റ് ജനുവരി 2025 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരെയും 190 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ (2021 മുതല്‍ 2023 വരെ പ്രവേശനം) എം.എസ് സി. ബയോടെക്നോളജി ( നാഷണല്‍ സ്ട്രീം ) ഡിസംബര്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

നാലാം വര്‍ഷ (2017 പ്രവേശനം മുതല്‍) ഇന്റഗ്രേറ്റഡ് ബി.പിഎഡ്. ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ (CCSS 2023 പ്രവേശനം) എം.എസ് സി. എന്‍വിറോണ്മെന്റല്‍ സയന്‍സ് ഏപ്രില്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.