University News
വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
തേ​ഞ്ഞി​പ്പ​ലം: തൃ​ശ്ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ ഒ​ന്ന്, ര​ണ്ട് നി​ല​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം 28ന് ​മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കും. ഇ​ക്ക​ണോ​മി​ക്സ് പ​ഠ​ന​വ​കു​പ്പ് സെ​മി​നാ​ർ ഹാ​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ച​ട​ങ്ങ്. വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൃ​ശ്ശൂ​ർ എം​എ​ൽ​എ പി. ​ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​കും. ര​ജി​സ്ട്രാ​ർ ഡോ. ​ഇ.​കെ. സ​തീ​ഷ്, സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കാ​ലി​ക്ക​ട്ടി​ലെ അ​ഖി​ലേ​ന്ത്യാ മ​ത്സ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി​യാ​യി

തേ​ഞ്ഞി​പ്പ​ലം: ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​രം ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ വ​നി​താ ഖൊ ​ഖൊ, പു​രു​ഷ വാ​ട്ട​ര്‍ പോ​ളോ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ​ക്കും ഡി​സം​ബ​ർ അ​വ​സാ​നം ന​ട​ക്കു​ന്ന ദ​ക്ഷി​ണ മേ​ഖ​ലാ വ​നി​താ ഖൊ ​ഖൊ, പു​രു​ഷ ഫു​ട്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ൾ​ക്കു​മു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ ചെ​യ​ർ​മാ​നും അ​ഡ്വ. എം.​ബി. ഫൈ​സ​ൽ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും ര​ജി​സ്ട്രാ​ർ ഡോ. ​ഇ.​കെ. സ​തീ​ഷ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ​താ​ണ് സ​മി​തി. കാ​യി​ക വ​കു​പ്പ് മേ​ധാ​വി ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി​യാ​ണ്. യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സി​ല​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ്, പി. ​മ​ധു വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഫീ ഷോ​പ്പ് ക്വ​ട്ടേ​ഷ​ൻ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ കെ​ട്ടി​ട​ത്തി​ൽ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കോ​ഫീ ഷോ​പ്പ് ന​ട​ത്തു​വാ​നു​ള്ള ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. നി​ശ്ചി​ത ഫോ​റം (135/ രൂ​പ) സ​ർ​വ​ക​ലാ​ശാ​ലാ ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ന​വം​ബ​ർ 28 മു​ത​ൽ ഡി​സം​ബ​ർ ഒ​ഒ​ൻ​പ​ത് വ​രെ ല​ഭ്യ​മാ​കും. ഓ​രോ ക്വ​ട്ടേ​ഷ​ന്‍റെ​യും കൂ​ടെ ര​ജി​സ്ട്രാ​റു​ടെ പേ​രി​ൽ 945/ രൂ​പ നി​ര​ത​ദ്ര​വ്യം അ​ട​ച്ച​തി​നു​ള്ള ഡ്രാ​ഫ്റ്റ് അ​ട​ക്കം ചെ​യ്തി​രി​ക്ക​ണം. ക്വ​ട്ടേ​ഷ​നു​ക​ൾ ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ​പാ​യി ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. ക്വ​ട്ടേ​ഷ​നു​ക​ൾ ഡി​സം​ബ​ർ 11ന് ​രാ​വി​ലെ 11 ന് ​തു​റ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും.

ലേ​ഡീ​സ് ഹോ​സ്റ്റ​ൽ സ്റ്റോ​ർ ക്വ​ട്ടേ​ഷ​ൻ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ൽ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഫോ​ട്ടോ​സ്റ്റാ​റ്റ് സൗ​ക​ര്യ​മു​ൾ​പ്പെ​ടെ സ്റ്റോ​ർ ന​ട​ത്തു​വാ​നു​ള്ള ക്വ​ട്ടേ​ഷ​ൻ വ​നി​ത​ക​ളി​ൽ നി​ന്നും ക്ഷ​ണി​ച്ചു. നി​ശ്ചി​ത ഫോ​റം (100/ രൂ​പ) സ​ർ​വ​ക​ലാ​ശാ​ലാ ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ പ​ത്തു വ​രെ ല​ഭ്യ​മാ​കും. ഓ​രോ ക്വ​ട്ടേ​ഷ​ന്‍റെ​യും കൂ​ടെ ര​ജി​സ്ട്രാ​റു​ടെ പേ​രി​ൽ 615/ രൂ​പ നി​ര​ത​ദ്ര​വ്യം അ​ട​ച്ച​തി​നു​ള്ള ഡ്രാ​ഫ്റ്റ് അ​ട​ക്കം ചെ​യ്തി​രി​ക്ക​ണം. ക്വ​ട്ടേ​ഷ​നു​ക​ൾ ഡി​സം​ബ​ർ പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്, ക​വ​റി​ന് പു​റ​ത്ത് ‘ലേ​ഡീ​സ് ഹോ​സ്റ്റ​ൽ സ്റ്റോ​ർ ന​ട​ത്തി​പ്പി​നു​ള്ള അ​പേ​ക്ഷ’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. ക്വ​ട്ടേ​ഷ​നു​ക​ൾ ഡി​സം​ബ​ർ 12ന് ​രാ​വി​ലെ 11 ന് ​തു​റ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ ആ​സൂ​ത്ര​ണ​വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ അ​റ​ബി​ക് (ഫു​ൾ ടൈം ​റ​ഗു​ല​ർ), പി​ജി ഡി​പ്ലോ​മ ഇ​ൻ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് ഇ​ൻ അ​റ​ബി​ക് (പാ​ർ​ട്ട് ടൈം), ​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്പോ​ക്ക​ൺ അ​റ​ബി​ക് മാ​ർ​ച്ച് 2024 (2023 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 16ന് ​തു​ട​ങ്ങും. കേ​ന്ദ്രം: അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി, (2018 പ്ര​വേ​ശ​നം മാ​ത്രം) ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് പി​ജി ) എം​എ​സ്‌​സി സു​വോ​ള​ജി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.