University News
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ (PG CCSS 2021, 2022, 2023 പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.സി.ജെ., എം.ടി.എ., മാസ്റ്റര്‍ ഇന്‍ ലൈബ്രറി ആന്‍ഡ്് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ് സി. ഫോറന്‍സിക് സയന്‍സ്, എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ്, എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്), എം.എസ് സി. കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ ഒന്‍പതുവരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും.

രണ്ട്, നാല് സെമസ്റ്റര്‍ (2020, 2021 പ്രവേശനം) എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ ഒന്‍പതുവരെയും 190 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും.

വയനാട് ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ മൂന്നാം വര്‍ഷ (2020 പ്രവേശനം മുതല്‍) ബി.എച്ച്.എം. ഏപ്രില്‍ 2025 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ ഒന്‍പതുവരെയും 190 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും.

പരീക്ഷ

വിദൂര വിഭാഗം/ പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നാലാം സെമസ്റ്റര്‍ (2014, 2015 പ്രവേശനം) ബാച്ചിലര്‍ ഓഫ് ഇന്റ്റീരിയര്‍ ഡിസൈന്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2025 ജനുവരി 13ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.