University News
ടോപ്പേഴ്‌സ് അവാർഡ് 2024
ഈ വർഷത്തെ ടോപ്പേഴ്‌സ് അവാർഡ് വിതരണ ചടങ്ങ് 30ന് സർവകലാശാല ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കും. വൈസ് ചാൻസിലർ പി. രവീന്ദ്രൻ അവാർഡ് വിതരണം ചെയ്യും. യുജി, പിജി, പ്രഫഷണൽ കോഴ്സ് ഉൾപ്പെടെ ആകെ 187 പേരാണ് അവാർഡിന് അർഹരായത്. രജിസ്‌ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

ഇന്‍റഗ്രേറ്റഡ് എംടിഎ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 2025 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ( തൃശ്ശൂർ, അരണാട്ടുകര ) ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് തീയേറ്റർ ആർട്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ പഠനവകുപ്പിൽ നിന്നുള്ള നിര്‍ദ്ദേശാനുസരണം നവംബർ 26നകം പ്രവേശനം നേടണം. ഫോൺ: 0487 2385332, 0494 2407016, 7017. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ .

ശില്പശാല സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഗവേഷണ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്‍റർ ഫോർ ട്രെയിനിംഗ് ഇൻ റിസർച്ച് മെത്തേഡ്‌സിന്‍റെ ആഭിമുഖ്യത്തിൽ ഗവേഷക വിദ്യാർഥികൾക്കായി ‘ഗവേഷണ പ്രബന്ധം എങ്ങനെ എഴുതാം’ എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. പരിപാടി രസതന്ത്ര പഠനവകുപ്പ് മേധാവിയും ഗവേഷണ ഡയറക്ടറേറ്റ് ഡയറക്ടറുമായ ഡോ. രാജീവ് എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വിദ്യാഭ്യാസ പ്രചാരകനും കമ്മ്യൂണിക്കേറ്ററുമായ ഡോ. കാർത്തിക് രാമസ്വാമി ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഗവേഷണ ചോദ്യങ്ങൾ രൂപപ്പെടുത്തുന്നതും കണ്ടെത്തലുകൾ വ്യക്തമായി അവതരിപ്പിക്കുന്നതും ഉൾപ്പെടെ അദ്ദേഹം വിശദീകരിച്ചു.

വാക് ഇൻ ഇന്‍റർവ്യൂ

കാലിക്കട്ട് സർവകലാശാല കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ പ്രോജക്ട് കോഓർഡിനേറ്ററായിട്ടുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ടഡ് പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്‍റ് (ഫുൾ ടൈം / പാർട്ട് ടൈം), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ (ഫുൾ ടൈം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാക് ഇൻ ഇന്‍റർവ്യൂ കായിക പഠനവകുപ്പിൽ ഡിസംബർ രണ്ടിന് രാവിലെ 10.30ന് നടക്കും. യോഗ്യത: റിസർച്ച് അസിസ്റ്റന്‍റ് ഫിസിക്കൽ എജ്യുക്കേഷനിലോ ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയങ്ങളിലോ (കുറഞ്ഞത് 55 ശതമാനം) ഉള്ള പിജിയും നെറ്റ് / എംഫിൽ / പിഎച്ച്ഡി, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഫിസിക്കൽ എജ്യുക്കേഷനിലോ ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയങ്ങളിലോ ഉള്ള പിജി (കുറഞ്ഞത് 55 ശതമാനം). യോഗ്യരായവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ടൈറ്റിൽ ഓഫ് സ്റ്റഡി: ‘എംപവറിംഗ് യംഗ് ഇന്ത്യ: എ 4 ഇയർ ഫിസിക്കൽ ലിറ്ററസി ഇനിഷ്യേറ്റേവ് ഫോർ ഗ്ലോബൽ സ്പോർട്സ് ഡിപ്ലോമസി ആൻഡ് കോംപറ്റേറ്റിവ് എക്സലൻസ്’.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2020 പ്രവേശനം മാത്രം ) എംഎ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി നവംബർ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190 രൂപ പിഴയോടെ ഡിസംബർ രണ്ട് വരെയും അപേക്ഷിക്കാം.

സ്പെഷൽ പരീക്ഷ

സ്പോർട്സ്, ആർട്സ്, എൻസിസി, എൻഎസ്എസ് ക്യാമ്പ് മുതലായവയിലെ പ്രാതിനിധ്യം മൂലം മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് യുജി) ബികോം, ബിബിഎ നവംബർ 2023 / നവംബർ 2022 റഗുലർ പരീക്ഷകൾക്കും ബിഎ, ബിഎസ്‌സി, ബിസിഎ നവംബർ 2023 പരീക്ഷകൾക്കും ഹാജരാകാൻ കഴിയാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ പുനഃക്രമീകരിച്ചത് പ്രകാരം ഡിസംബർ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ കാമ്പസ്.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2021 പ്രവേശനം മുതൽ) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംബിഇ, എംഎച്ച്എം, എംടിഎച്ച്എം, എംടിടിഎം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും എംഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി (2021 പ്രവേശനം മുതൽ) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി എസ്ഡിഇ) എംഎ, എംകോം, എംഎസ്‌സി മാത്തമാറ്റിക്സ് (2022, 2023 പ്രവേശനം) നവംബർ 2024, (2020, 2021 പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും 2025 ജനുവരി ഒന്നിന് തുടങ്ങും.

ഒന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) എംഎസ്‌സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ 2025 ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബാച്ചിലർ ഓഫ് തിയേറ്റർ ആർട്സ് നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ 11ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാ / പുനർമൂല്യനിർണയ ഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.