സോഷ്യൽ സർവീസ് പ്രോഗ്രാം / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് : ഡിസംബർ 16 വരെ അപ്ലോഡ് ചെയ്യാം
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷനു കീഴിൽ 2022 ൽ പ്രവേശനം നേടിയ ബിഎ, ബികോം, ബിബിഎ വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സമർപ്പിക്കേണ്ട കാലിക്കട്ട് സർവകലാശാല സോഷ്യൽ സർവീസ് പ്രോഗ്രാം (സിയുഎസ്എസ്പി) സർട്ടിഫിക്കറ്റ് / മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ സ്റ്റുഡന്റ്സ് പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ഡിസംബർ 16 വരെ നീട്ടി. ഫോൺ: 0494 2407356, 0494 2400288.
എൻഎസ്എസ് ഗ്രേസ് മാർക്ക്
അഫിലിയേറ്റഡ് കോളജുകളിലെ ( സിബിസിഎസ്എസ് യുജി 2022 പ്രവേശനം ) എൻഎസ്എസ് വോളന്റിയർമാരിൽ ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റ്സ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി ഓൺലൈനായി ഗ്രേസ്മാർക്കിന് അപേക്ഷിക്കാനുള്ള സൗകര്യം നവംബർ 25 മുതൽ ലഭ്യമാകും. അവസാന തീയതി ഡിസംബർ ആറ്.
പരീക്ഷാ അപേക്ഷ
പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം റഗുലർ), പിജി ഡിപ്ലോമ ഇൻ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക് (പാർട്ട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2024 (2023 പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ രണ്ട് വരെയും 190 രൂപ പിഴയോടെ നാല് വരെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
2003 2004 അധ്യയന വർഷം മുതൽ പ്രവേശനം നേടിയ ബികോം വിദ്യാർഥികളുടെ (ആൽഫാ ന്യൂമെറിക്കൽ രജിസ്റ്റർ നമ്പർ മാത്രം) പാർട്ട് III സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംഎഡ് ജൂലൈ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംഎ മലയാളം, എംഎ മലയാളം വിത് ജേണലിസം ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.