നിയമസഭാ പുസ്തകോത്സവം: ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രാഥമിക മത്സരങ്ങള്‍ അഞ്ച് മേഖലാ തലങ്ങളിലും ഫൈനല്‍ മത്സരം നിയമസഭാ മന്ദിരത്തിലും നടക്കും. കാലിക്കട്ട് സര്‍വകലാശാലാ പരിധിയിലെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരം (കോഴിക്കോട് മേഖല) ഡിസംബര്‍ മൂന്നിനും പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള മത്സരം (എറണാകുളം മേഖല) അഞ്ചിനും നടക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി യഥാക്രമം നവംബര്‍ 26, 28 എന്നിങ്ങനെയാണ്. മത്സരത്തില്‍ ഒരു കോളജില്‍ നിന്ന് പരമാവധി രണ്ട് ടീമുകള്‍ക്ക് (ഒരു ടീമില്‍ രണ്ട് മത്സരാര്‍ഥികള്‍) പങ്കെടുക്കാം. കോളേജ് തലത്തില്‍ അഞ്ച് മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കുന്ന 15 (ഓരോ മേഖലയില്‍ നിന്നും ആദ്യ സ്ഥാനങ്ങളില്‍ എത്തുന്ന മൂന്ന് ടീമുകള്‍ വീതം) ടീമുകള്‍ക്കുള്ള സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ജനുവരി ഒന്‍പതിന് നിയമസഭാ മന്ദിരത്തില്‍ നടക്കും.
ഓഡിറ്റ് കോഴ്സ്
കാലിക്കട്ട് സര്‍വകലാശാലയില്‍ പ്രൈവറ്റ് രജിസ്ട്രേഷന് വഴി 2020 വര്‍ഷത്തില്‍ പ്രവേശനം നേടിയിട്ടുള്ള എം.എ., എം.കോം., എം.എസ് സി. വിദ്യാര്‍ഥികളില്‍ ഓഡിറ്റ് കോഴ്സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തവരും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2023 ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷക്ക് രജിസ്ട്രേഷന് നടത്തിയവരുമായ വിദ്യാര്‍ഥികളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈന്മെന്റ് /റിപ്പോര്‍ട്ട് എന്നിവ നിര്‍ദിഷ്ട രൂപത്തില്‍ തയ്യാറാക്കി കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ വിഭാഗത്തില്‍ നേരിട്ടോ ദി ഡെപ്യൂട്ടി രജിസ്ട്രാര്‍, കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ വിഭാഗം, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ., പിന് 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഡിസംബര്‍ 16നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0494 2400288, 2407356.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ (CUFYUGP 2024 പ്രവേശനം ) ബി.എസ് സി. ബോട്ടണി ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി ഡബിള്‍ മേജര്‍ നവംബര്‍ 2024 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമപ്രകാരം നവംബര്‍ 26ന് തുടങ്ങും.
സി.ഡി.ഒ.ഇ./ പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ (CBCSS UG) ബി.എസ് സി., ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സല് ഉല് ഉലമ നവംബര്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ (CBCSS UG) ബി.കോം, ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വൊക്കേഷണല്‍ സ്ട്രീം, ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എസ് സി., ബി.എസ് സി. ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍, ബി.എസ് സി. ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ്/ കളിനറി ആര്‍ട്സ്, ബി.എ. അഫ്സല് ഉല് ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.ഡെസ് (ഗ്രാഫിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ ), ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ടെലിവിഷന്‍ ആന്‍ഡ് ഫിലിം പ്രൊഡക്ഷന്‍, ബി.എ. ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍, ബി.എസ് സി. ബോട്ടണി ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി (ഡബിള്‍ മെയിന്‍ ), ബി.എസ് സി. മാത്തമാറ്റിക്സ് ആന്‍ഡ് ഫിസിക്സ് (ഡബിള്‍ മെയിന്‍), ബി.ടി.എ., ( CUCBCSS UG ) ബി.കോം. ഹോണേഴ്സ്, ബി.കോം. പ്രൊഫഷണല്‍, ബി.ടി.എ. നവംബര്‍ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും 2025 ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
മൂന്നാം സെമസ്റ്റര്‍ (Non CSS) എം.എസ് സി. ഹെല്‍ത് ആന്റ് യോഗാ തെറാപ്പി സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക്. (2014 സ്കീം) സംയോജിത ഒന്ന് ആന്‍ഡ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.