University News
29972 ബിരുദങ്ങള്‍ക്ക് അംഗീകാരം
ശനിയാഴ്ച ചേര്‍ന്ന കാലിക്കട്ട് സര്‍വകലാശാല പ്രത്യേക സെനറ്റ് യോഗത്തില്‍ 17563 യുജി, 12319 പിജി, 90 പിഎച്ച്ഡി ഉള്‍പ്പെടെ 29972 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ മുതിര്‍ന്ന സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം

കാലിക്കട്ട് സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പിൽ പ്രവേശനം നേടിയ പിഎച്ച്ഡി ഗവേഷകർ, 2019 പ്രവേശനം എംഎ വിദ്യാർഥികൾ, 2018 മുതൽ 2019 വരെ പ്രവേശനം എംഫിൽ വിദ്യാർഥികൾ തുടങ്ങിയവരിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവർ 25നുള്ളിൽ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.

എൻഎസ്എസ് ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ (സിബിസിഎസ്എസ് V യുജി 2022 പ്രവേശനം) വിവിധ ബിവോക് പ്രോഗ്രാം വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളജ് പോർട്ടലിൽ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് നവംബർ 18 മുതൽ 29 വരെ ലഭ്യമാകും.

പരീക്ഷ മാറ്റി

കില കോളജ് ഓഫ് ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസിലെ ഒന്നാം സെമസ്റ്റർ ( CUFYUGP 2024 പ്രവേശനം ) ബിഎ റൂറൽ ഡെവലപ്മെന്‍റ് ഗവേണൻസ് (ഹോണേഴ്‌സ്) പ്രോഗ്രാം, ബിഎ ജെണ്ടർ ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ് (ഹോണേഴ്‌സ്) പ്രോഗ്രാം നവംബർ 2024 റഗുലർ മേജർ, മൈനർ, എംഡിസി കോസ് പരീക്ഷകൾ മാറ്റിവച്ചു. പുനഃപരീക്ഷ ജനുവരി മൂന്നിന് തുടങ്ങും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2020 പ്രവേശനം) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംസിജെ എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്കും വിദൂരവിഭാഗം വഴി കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ വർക്കുള്ള ഒന്നാം സെമസ്റ്റർ (പിജി എസ്ഡിഇ സിബിസിഎസ്എസ് 2019 പ്രവേശനം) എംഎ, എംഎസ്‌സി, എംകോം സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്കും നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

നവംബർ 20ന് നടത്താനിരുന്ന 2014, 2015, 2016 പ്രവേശനം അഫിലിയേറ്റഡ് കോളജ് / വിദൂര വിഭാഗം വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ ബിബിഎ, ബിഎ, ബിഎസ്‌സി, ബിസിഎ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ ഡിസംബർ അഞ്ചിലേക്ക് പുനഃക്രമീകരിച്ചു. സമയം ഉച്ചയ്ക്ക് 1.30. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2020 പ്രവേശനം) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (2019 പ്രവേശനം) എംഎ, എംഎസ്‌സി, എംകോം സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളും ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ (2012, 2013 പ്രവേശനം) ബിആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ 18 ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി 2021 പ്രവേശനം മുതൽ) എംഎ മലയാളം വിത് ജേർണലിസം നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും.

മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എംഎഡ് ഡിസംബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.

സർവകലാശാലാ പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എംഎസ്‌സി ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജനുവരി മൂന്നിന് തുടങ്ങും.

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് V യുജി 2019 പ്രവേശനം മുതൽ) വിവിധ ബിവോക് നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഡിസംബർ പത്തിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എംപിഎഡ് നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

അദീബി ഫാസിൽ പ്രിലിമിനറി ഒന്ന്, രണ്ട് വർഷ ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.

അദീബി ഫാസിൽ ഫൈനൽ ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി പിന്നീടറിയിക്കും.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എംഎസ്‌സി ബയോകെമിസ്ട്രി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ജനറൽ ബയോടെക്‌നോളജി, മൈക്രോബയോളജി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി മേയ് 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News