University News
കേ​ര​ള സ​യ​ന്‍​സ് സ്ലാം 23​ന് കാ​ലി​ക്ക​ട്ടി​ല്‍ 25 പേ​ര്‍ മ​ത്സ​രി​ക്കും
കാ​ലി​ക്ക​ട്ടി​ൽ പി​ജി ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി

23വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ 2024 ൽ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​സ്തു​ത ച​ട​ങ്ങി​ന് ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യം 23 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ല​ഭ്യ​മാ​കും. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു ശേ​ഷം ല​ഭ്യ​മാ​കു​ന്ന പ്രി​ന്‍റ് ഔ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ https://www.uoc.ac.in/ . ഫോ​ൺ: 0494 2407200, 2407267, 2407239.


തേ​ഞ്ഞി​പ്പ​ലം: ശാ​സ്ത്ര​ഗ​വേ​ഷ​ണ​ത്തെ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​മാ​യ കേ​ര​ള സ​യ​ന്‍​സ് സ്ലാം 2024​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ 25 പേ​ര്‍ മ​ത്സ​രി​ക്കും. 350 പേ​ര്‍ കാ​ണി​ക​ളാ​യും പ​ങ്കെ​ടു​ക്കും. മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ സ്ക്രീ​നി​ങും പൊ​തു​ജ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നും പൂ​ര്‍​ത്തി​യാ​യി. സ​യ​ൻ​സ് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തും ലൂ​ക്ക സ​യ​ൻ​സ് പോ​ർ​ട്ട​ലും ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ അ​ക്കാ​ദ​മി​ക​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​വം​ബ​ര്‍ ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ അ‍​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന‍ കേ​ര​ള സ​യ​ന്‍​സ് സ്ലാം 2024​ന്‍റെ കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ല്‍ മ​ത്സ​ര​മാ​ണ് 23ന് ​കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ക്കു​ന്ന​ത്. പ്ര​ഫ. എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ ചെ​യ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് പോ​പു​ല​റൈ​സേ​ഷ​ന്‍ ആ​ൻ​ഡ് റി​സ​ര്‍​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്സി​ല്‍ രാ​വി​ലെ 9.30നാ​ണ് പ​രി​പാ​ടി. സാ​ധാ​ര​ണ​ക്കാ​രാ​യ പ്രേ​ക്ഷ​ക​ർ​ക്കു​മു​ന്നി​ൽ യു​വ​ശാ​സ്ത്ര​ജ്ഞ​ർ അ​വ​രു​ടെ ഗ​വേ​ഷ​ണ പ്രോ​ജ​ക്റ്റു​ക​ൾ ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ 10 മി​നി​റ്റു​കൊ​ണ്ടു വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് മ​ത്സ​രം. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​ർ, ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്ന ഉ​ന്ന​ത​ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രാ​ണ് അ​വ​ത​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക. മി​ക​ച്ച അ​വ​ത​ര​ണം ന​ട​ത്തു​ന്ന അ​ഞ്ചു​പേ​രെ ഡി​സം​ബ​ര്‍ 14ന് ​പാ​ല​ക്കാ​ട് ഐ​ഐ​ടി​യി​ല്‍ ന​ട​ക്കു​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും.

സി​എ​ച്ച് ചെ​യ​റി​ൽ വി​വ​രാ​വ​കാ​ശ ശി​ൽ​പ​ശാ​ല

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ ചെ​യ​റി​ൽ 26 ന് ​വി​വ​രാ​വ​കാ​ശ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മം നി​ല​വി​ൽ വ​ന്ന് 20 വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. ചെ​യ​ർ ഹാ​ളി​ൽ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ​മാ​രാ​യ ഡോ. ​എ. അ​ബ്ദു​ൽ ഹ​ക്കീം, അ​ഡ്വ. ടി.​കെ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കും. ര​ജി​സ്ട്രാ​ർ ഡോ. ​ഇ. കെ. ​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9562579029.

കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റാം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള കേ​ര​ള പ​ഠ​ന​വ​കു​പ്പി​ലെ (2019 പ്ര​വേ​ശ​നം) എം​എ മ​ല​യാ​ളം, എം​ഫി​ൽ മ​ല​യാ​ളം കോ​ഴ്‌​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​തു​വ​രെ കോ​ഷ​ൻ ഡെ​പ്പോ സി​റ്റ് കൈ​പ​റ്റി​യി​ട്ടി​ല്ലാ​ത്ത​വ​ർ 25 ന​കം പ​ഠ​ന​വ​കു​പ്പി​ൽ നി​ന്നും കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

പ​രീ​ക്ഷ മാ​റ്റി

ഒ​ക്ടോ​ബ​ർ 11 ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ (2000 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം) ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും വി​ദൂ​ര വി​ഭാ​ഗം അ​വ​സാ​ന വ​ർ​ഷ (1996 മു​ത​ൽ 2007 വ​രെ പ്ര​വേ​ശ​നം) എം​എ ഹി​സ്റ്റ​റി ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും ന​വം​ബ​ർ 28ന് ​ന​ട​ത്തും. സ​മ​യം ഉ​ച്ച​യ്ക്ക് 1.30.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News