University News
പരീക്ഷ മാറ്റി
നവംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബിടെക് (2000 സ്‌കീം 2000 മുതല്‍ 2003 വരെ പ്രവേശനം), പാര്‍ട്ട് ടൈം ബിടെക് (2000 മുതല്‍ 2008 പ്രവേശനം, 2000 സ്‌കീം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2022, ഒന്നും രണ്ടും ബിടെക് (2014 സ്‌കീം 2014 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2023 പരീക്ഷകള്‍ 29ലേക്ക് പുനഃക്രമീകരിച്ചു.

ഒക്ടോബര്‍ 11ന് നടത്തേണ്ടിയിരുന്ന വിദൂരവിഭാഗം അവസാനവര്‍ഷ എംഎ ഹിസ്റ്ററി ഏപ്രില്‍ 2022 (1996 മുതല്‍ 2007 വരെ പ്രവേശനം), ഒന്നാം വര്‍ഷ ബിഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2023 (2000 മുതല്‍ 2011 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ നവംബര്‍ 28ന് നടത്തും. സമയം 1.30 മുതല്‍ 4.30 വരെ.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംടിടിഎം, എംബിഇ, എംടിഎച്ച്എം എംഎച്ച്എം റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2024, എംഎ ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്‍റ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, എംഎസ്‌സി മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2024,
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹെല്‍ത് ആൻഡ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2024, വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം സപ്ലിമെന്‍ററി, ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2024, നവംബര്‍ 2023 പരീക്ഷകള്‍ 2025 ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
More News