കാലിക്കട്ട് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്നിവിടങ്ങളിലേക്കുള്ള എംപിഎഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം 18ന് സര്‍വകലാശാലാ കായികപഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടത്തും. കുസാറ്റ് 2024 റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ പത്തിന് സംവരണം തെളിയിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം. ഫോണ്‍: 9895370282, 8301844612
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് (2022 പ്രവേശനം, 2017 മുതല്‍ 2021 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷകളും 2015, 2016 പ്രവേശനം നവംബര്‍ 2024 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18ന് തുടങ്ങും.
സ്പെഷല്‍ പരീക്ഷ
കലാകായിക മത്സരങ്ങള്‍, എന്സിസിഎന്എസ്എസ് ക്യാമ്പുകള്‍ എന്നിവയില്‍ പങ്കെടുത്തത് മൂലം മൂന്നാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബിസിഎ നവംബര്‍ 2023, ബികോം, ബിബിഎ നവംബര്‍ 2023, നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്നവര്ക്കായുള്ള പ്രത്യേക പരീക്ഷ ഡിസംബര്‍ ആറിന് തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടികയും സമയക്രവും വെബ്സൈറ്റില്‍.