ഗ്രാജ്വേഷന് സെറിമണി (പിജി) ഡിസംബര്‍ 16, 17 തീയതികളില്‍
കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് 202224 വര്‍ഷം ബിരുദാനന്തര ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കായി നടത്തുന്ന ഗ്രാജ്വേഷന് സെറിമണി (പിജി) 2024 ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കും. അഫിലിയേറ്റഡ് കോളജ് /വിദൂരവിദ്യാഭ്യാസവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 16നും സര്‍വകലാശാലാ പഠനവകുപ്പുകളിലെ വിദ്യാര്‍ഥികള്‍ക്ക് 17നുമാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുക. സര്‍വകലാശാലാ ഇഎംഎസ് സെമിനാര്‍ കോംപ്ലക്സിലാണ് ചടങ്ങ്.
പരീക്ഷാ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024, എംഎ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷകള്‍ക്കും പിഴയില്ലാതെ 18 വരെ രജിസ്റ്റര്‍ ചെയ്യാം. 190 രൂപ പിഴയോടെ 21 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
ഒന്നാം സെമസ്റ്റര്‍ എംസിഎ റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷക്ക് പിഴയില്ലാതെ 25 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ലാറ്ററല്‍ എന്‍ട്രി മുഖേന പ്രവേശനം നേടിയ അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി നവംബര്‍ 2024 റഗുലര്‍ പരീക്ഷക്ക് 25 വരെ പിഴയില്ലാതെയും 28 വരെ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. ലിങ്ക് വെബ്സൈറ്റില്‍.
പരീക്ഷ
എട്ടാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി (ഹോണേഴ്സ്, 2020 പ്രവേശനം) മാര്‍ച്ച് 2024 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി (ഹോണേഴ്സ്, 2021, 2023 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി മാര്‍ച്ച് 2024 പരീക്ഷയും 2020 പ്രവേശനം മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷയും 18ന് തുടങ്ങും.
സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എംടിഎ, എംഎസ്സി ഫോറന്‍സിക് സയന്‍സ്, എംഎസ്സി റേഡിയേഷന് ഫിസിക്സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷകള്‍ പുതുക്കിയ സമയപ്രകാരം 25ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ എംപിഎഡ്. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷ 21ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ്, 2014 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ മാറ്റി
നവംബര്‍ 20ന് നടത്താനിരുന്ന രണ്ടാംവര്‍ഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പേപ്പര്‍ 11 എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് പരീക്ഷ 21 ലേക്ക് മാറ്റി. മറ്റുപരീക്ഷകളില് മാറ്റമില്ല.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എംഎസ്സി കമ്പ്യൂട്ടര്‍സയന്‍സ് ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.രണ്ടാം സെമസ്റ്റര്‍ എംഎ വിമന്‍ സ്റ്റഡീസ് ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.