University News
ടോപ്പേഴ്‌സ് അവാർഡ് - 2024: 15 വരെ രജിസ്റ്റർ ചെയ്യാം
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് വിവിധ യുജി. / പിജി. / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന അംഗീകാരമായ ടോപ്പേഴ്‌സ് അവാർഡ് 2024ന് ഇമെയിലായി ([email protected]) രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം നവംബർ 15 വരെ നീട്ടി, കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . ഫോൺ : 0494 2407239, 2407200, 2407269.

സിഡിഎംആർപിയിൽ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും

കാലിക്കട്ട് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്‍റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്‍റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്‍റ് ആന്‍റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ( സിഡിഎംആർപി. ) സംഘടിപ്പിക്കുന്ന പ്രീവൊക്കേഷണൽ സ്‌കിൽ നിംഗിന്‍റെ പുതിയ ബാച്ച് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും 12ന് രാവിലെ 9.30ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ നിർവഹിക്കും. ‘ ഉയരെ ’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് സർവകലാശാലാ ഇഎംഎസ്. സെമിനാർ കോംപ്ലക്സിലാണ് നടക്കുക.

പ്രാക്ടിക്കൽ പരീക്ഷ

എട്ടാം സെമസ്റ്റർ ( CBCSS 2020 പ്രവേശനം മാത്രം ) ഇന്‍റഗ്രേറ്റഡ് പിജി. എംഎസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം 14 ന് നടക്കും.

പരീക്ഷ

രണ്ടാം സെമസ്റ്റർ ബിബിഎ. എൽഎൽബി. ഹോണേഴ്‌സ് (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം 18ന് തുടങ്ങും.
More News