കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകൾ / പഠനവകുപ്പുകൾ / വിദൂര വിഭാഗം എന്നിവ വഴി 2024 ൽ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 വരെ ലഭ്യമാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/. ഫോൺ: 0494 2407200, 0494 2407267, 0494 2407239.
ലോൺട്രി വർക്ക് ക്വട്ടേഷൻ കാലിക്കട്ട് സർവകലാശാലാ ഗസ്റ്റ് ഹൗസ്, ഹെൽത് സെന്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, തലയിണ കവർ, മേശ വിരി മുതലായവ അലക്കി ഉണക്കി ഇസ്തിരി ചെയ്ത് നൽകുന്നതിന് ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോം (135/ രൂപ) സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാകും. ഓരോ ക്വട്ടേഷന്റെയും കൂടെ രജിസ്ട്രാറുടെ പേരിൽ 3545/ രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ഒട്ടിച്ച് സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ നവംബർ 20ന് വൈകുന്നേരം നാലിന് മുൻപായി ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്, കവറിന് പുറത്ത് ‘കാലിക്കട്ട് സർവകലാശാലാ ലോൺട്രി വർക് ഏറ്റെടുക്കുന്നതിനുള്ള ക്വാട്ടേഷൻ’ എന്ന് എഴുതേണ്ടതാണ്. ക്വട്ടേഷനുകൾ നവംബർ 22ന് രാവിലെ 10.30ന് തുറക്കും. അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ തുറക്കുന്നതാണ്.
ഡിഎസ്ടി പിയുആർഎസ്ഇ പ്രൊജക്ടിൽ അസോസിയേറ്റ് 14 വരെ അപേക്ഷിക്കാം സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയർ പ്രഫ. ഡോ. ഏബ്രഹാം ജോസഫ് കോ ഓർഡിനേറ്റർ ആയിട്ടുള്ള ഡിഎസ്ടി പിയുആർഎസ്ഇ പ്രോജക്ടിലെ രണ്ട് പ്രോജക്ട് അസോസിയേറ്റ് ( I & II ) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നവംബർ 14 വരേയ്ക്ക് നീട്ടി. പ്രോജക്ട് അസോസിയേറ്റ് I (എസ്സി സംവരണം) യോഗ്യത: കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പിജി, പ്രോജക്ട് അസ്സോസിയേറ്റ് II (ഓപ്പൺ കോംപറ്റീഷൻ സംവരണം) യോഗ്യത: കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പിജിയും രണ്ടു വർഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്കോർ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയർന്ന പ്രായപരിധി 35 വയസ്. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും. താത്പര്യമുള്ളവർ ബയോഡാറ്റയും അനുബന്ധരേഖകളും
[email protected] എന്ന ഇ മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡോ. ഏബ്രഹാം ജോസഫ്, സീനിയർ പ്രൊഫസർ, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കട്ട് സർവകലാശാല, മലപ്പുറം ജില്ല : 673 635, ഇമെയിൽ :
[email protected], ഫോൺ : 9447650334. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ അഞ്ചാം സെമസ്റ്റർ (2015 സ്കീം 2021 പ്രവേശനം മാത്രം ) എൽഎൽബി യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷകൾക്ക് (പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ ) പിഴ കൂടാതെ 18 വരെയും 190 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ഫൈനൽ എംബിബിഎസ് പാർട്ട് I ( 2009, 2008 പ്രവേശനവും അതിന് മുമ്പുള്ളതും / 2006 പ്രവേശനവും അതിന് മുമ്പുള്ളതും) നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ ഇന്റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ് 2020 പ്രവേശനം മാത്രം) ഏഴാം സെമസ്റ്റർ നവംബർ 2023, എട്ടാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ 11, 13 തീയതികളിൽ നടക്കും. കേന്ദ്രം : എംഇഎസ് കേവീയം കോളജ് വളാഞ്ചേരി, മലപ്പുറം.
പരീക്ഷ അഫിലിയേറ്റഡ് കോളജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബിഎസ്സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബിസിഎ, ബികോം, ബിബിഎ, ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ മൾട്ടിമീഡിയ, ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് ഡബിൾ മെയിൻ, ബികോം ഹോണേഴ്സ്, ബിടിഎ, ബികോം പ്രഫഷണൽ, ബിഎ ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ, ബിഎ ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബിടിഎച്ച്എം, ബിഎച്ച്എ, ബിഎസ്ഡബ്ല്യൂ, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബിഡെസ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബിഎ മൾട്ടിമീഡിയ നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഡിസംബർ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം രണ്ട്, നാല് സെമസ്റ്റർ (സിയുസിഎസ്എസ് പാർട്ട് ടൈം ആൻഡ് ഫുൾ ടൈം 2016 സ്കീം 2017 ആൻഡ് 2018 പ്രവേശനം) എംബിഎ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
അഞ്ച്, ആറ് സെമസ്റ്റർ (സിസിഎസ്എസ്2009 മുതൽ 2013 വരെ പ്രവേശനം) ബികോം ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി) എംഎസ്സി ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2024, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി എസ്ഡിഇ) എംകോം ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ് യുജി ) ബിഎ, അഫ്സൽഉൽഉലമ, ബിഎസ്സി ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.