കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകൾ / പഠനവകുപ്പുകൾ / സെന്‍ററുകൾ എന്നിവിടങ്ങളിലെ 2024 2025 അധ്യയന വർഷത്തെ ക്രിസ്മസ് അവധി ഡിസംബർ 21 മുതൽ 30 വരെ ആയിരിക്കും.
ടോപ്പേഴ്‌സ് അവാർഡ് വിതരണം 30ന്
കാലിക്കട്ട് സർവകലാശാലയിൽ നിന്ന് വിവിധ യുജി / പിജി / പ്രഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന ‘ടോപ്പേഴ്‌സ് അവാർഡ് 2024’ നവംബർ 30ന് സമ്മാനിക്കും. സർവകലാശാലാ ഇഎംഎസ് സെമിനാർ കോംപ്ലക്സിലാണ് ചടങ്ങ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407239, 0494 2407200, 0494 2407269.
പരീക്ഷാ അപേക്ഷ
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (പിജി എസ്ഡിഇ സിബിസിഎസ്എസ് 2019 സ്‌കീം ) എംഎ, എംഎസ്‌സി, എംകോം നവംബർ 2024 (2022, 2023 പ്രവേശനം), നവംബർ 2023 (2020, 2021 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.
സർവകലാശാലാ പഠന വകുപ്പുകളിലെ ഏഴാം സെമസ്റ്റർ (സിസിഎസ്എസ് 2021 പ്രവേശനം ) ഇന്‍റഗ്രേറ്റഡ് പിജി എംഎ ഡെവലപ്മെന്‍റ് സ്റ്റഡീസ്, എംഎസ്‌സി ഫിസിക്സ്, എംഎസ്‌സി കെമിസ്ട്രി, എംഎസ്‌സി ബയോസയൻസ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 11 വരെയും 190 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എംഎസ്‌സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് പിജി 2022 പ്രവേശനം മുതൽ) എംഎ അറബിക് നവംബർ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 15 ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ (സിയുസിഎസ്എസ് പാർട്ട് ടൈം ആൻഡ് ഫുൾ ടൈം 2016 സ്‌കീം 2017 ആൻഡ് 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ വിവിധ ബിവോക് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.