തേഞ്ഞിപ്പലം: തൃശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജിയിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 13 ന് മുൻപായി വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം
[email protected] എന്ന ഇ മെയിലിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0487 2202563.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള എട്ടാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) ബിടെക് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 2025 ജനുവരി ആറു മുതൽ തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം രണ്ടാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
സൂക്ഷ്മ പരിശോധനാഫലം വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്പിജിഎസ്ഡിഇ) എംഎസ്സി മാത്തമാറ്റിക്സ്, എംഎ ഹിന്ദി, എംകോം ഏപ്രിൽ 2023, എംഎ ഹിന്ദി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി ) എംഎസ്സി ഫിസിക്സ്, എംഎ ഇക്കണോമിക്സ്, എംഎ ബിസിനസ് ഇക്കണോമിക്സ്, എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.