പാര്‍ട്ട് ടൈം ബിടെക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ (2009 സ്‌കീം 2014 പ്രവേശനം) പാര്‍ട്ട് ടൈം ബിടെക് സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ആല്‍ഫാ ന്യൂമറിക് രജിസ്റ്റര്‍ നമ്പറുള്ളവര്‍ ഓണ്‍ലൈനായും ന്യൂമറിക് രജിസ്റ്റര്‍ നമ്പറുള്ളവര്‍ ഓഫ്ലൈനായും അപേക്ഷിക്കണം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പരീക്ഷ പുന:ക്രമീകരിച്ചു
13ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകള്‍, വിദൂര വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള നാലാം സെമസ്റ്റര്‍ ( 2014, 2015, 2016 പ്രവേശനം ) ബികോം, ബിബിഎ, ബിഎ, ബിഎസ് സി, ബിസിഎ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ നവംബര്‍ 29ലേക്ക് പുന:ക്രമീകരിച്ചു. സമയം : രണ്ടുമണി. കേന്ദ്രം : ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
ഇന്‍റേണല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ (2019 സ്‌കീം 2020 പ്രവേശനം മുതല്‍) എംആര്‍ക്. ജൂലൈ 2024 റഗുലര്‍/സപ്ലിമെന്‍ററി ഇന്‍റേണല്‍ പരീക്ഷകള്‍ 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ (2021 മുതല്‍ 2023 വരെ പ്രവേശനം) എംഎസ് സി ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി ഡിസംബര്‍ 2024 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ ഡിസംബര്‍ രണ്ടിന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്.
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള രണ്ടാം സെമസ്റ്റര്‍ (CCSS UG 2009 മുതല്‍ 2013 വരെ പ്രവേശനം ) ബിഎ, ബിഎസ് സി, ബികോം, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎ അഫ്‌സല്‍ ഉല്‍ ഉലമ സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ ഡിസംബര്‍ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ കാമ്പസ്.
എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള മൂന്നാം സെമസ്റ്റര്‍ ( 2012, 2013 പ്രവേശനം ) ബിആര്‍ക്. സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ ഡിസംബര്‍ മൂന്നിന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്‌പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ് ആന്‍ഡ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (2023 പ്രവേശനം) എംഎസ് സി റേഡിയേഷന്‍ ഫിസിക്‌സ് ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റര്‍ (2020 പ്രവേശനം) ബി.കോം. എല്‍.എല്‍.ബി. ഒക്ടോബര്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (CCSS) എംഎ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2024 റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ എംഎസ് സി ജ്യോഗ്രഫി ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ (CBCSS PG ) എംഎസ് സി സൈക്കോളജി ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റര്‍ ( 2019 സ്‌കീം ) ബിടെക് ഏപ്രില്‍ 2024, നവംബര്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.