എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക്
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് പിജി വിദ്യാര്‍ഥികളുടെ എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക് രേഖപ്പെടുത്താനുള്ള ലിങ്ക് നവംബര്‍ നാല് മുതല്‍ 15 വരെ സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടലില്‍ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബിആര്‍ക് (2015, 2016 പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ മൂന്നിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകള്‍, വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബിഎ, ബിഎസ്സി, അനുബന്ധ വിഷയങ്ങളുടെ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം നവംബര്‍ അഞ്ചിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷകള്‍, മൂന്നാം സെമസ്റ്റര്‍ എംഎ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷകള്‍, മൂന്നാം സെമസ്റ്റര്‍ ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ എന്നിവ ഡിസംബര്‍ രണ്ടിന് തുടങ്ങും.
വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ പിജി (സിഡിഒഇസിബിസിഎസ്എസ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ ഡിസംബര്‍ രണ്ടിന് തുടങ്ങും.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകള്‍, വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ബിഎ, ബികോം, ബിബിഎ, ബിഎസ്സി, അനുബന്ധ വിഷയങ്ങള്‍ എന്നിവയുടെ ഡിസംബര്‍ രണ്ടിന് തുടങ്ങാനിരുന്ന നവംബര്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ ആറിലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എംകോം ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.